NEWS

പ്ലസ് വൺ  വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

ഇന്ന് വൈകുന്നേരം നാലരമണിയോടെ  വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടൻ മാനന്തവാടി വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മാനന്തവാടി: തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ ബാലു – ഗവനേശ്വരി ദമ്പതികളുടെ മകൻ സുരേന്ദ്രൻ (നിഷാന്ത് – 16)ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം നാലരമണിയോടെ  വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടൻ മാനന്തവാടി വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സഹോദരൻ : ദീപൻ

Back to top button
error: