NEWS

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്‌

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. 8 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലേര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ കന്യാകുമാരി തീരത്തോട് കൂടുതൽ അടുക്കും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റും തുടരും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം ഉണ്ട്.

അതേസമയം, ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജല നിരപ്പ് ഉയർന്നു. 138.85 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.

Back to top button
error: