NEWS

പു​നീ​ത് രാ​ജ്​കുമാ​റിന്റെ മ​ര​ണം; വീണ്ടും ഒരു ആരാധക ആത്മഹത്യ കൂടി

ബം​ഗ​ളൂ​രു: ക​ന്ന​ട സൂ​പ്പ​ര്‍​താ​രം പു​നീ​ത് രാ​ജ്​കുമാ​റിന്‍റെ നി​ര്യാ​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് വീണ്ടും ഒരു ആരാധകന്‍ കൂടി ആത്മഹത്യ ചെയ്തു. ബെ​ന്നാ​ര്‍​ഘ​ട്ട​ക്കു സ​മീ​പ​ത്തെ ഷാ​നു​ഭു​ഗ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര (40) നെയാണ് ഞായറാഴ്ച വൈകീട്ട്‌ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അ​ദ്ദേ​ഹ​ത്തിെന്റെ ആ​ഗ്ര​ഹ​പ്ര​കാ​രം കു​ടും​ബാം​ഗ​ങ്ങ​ള്‍ രാ​ജേ​ന്ദ്ര​യു​ടെ ക​ണ്ണു​ക​ള്‍ ദാ​നം​ചെ​യ്തു. പു​നീ​തിെന്‍റ മ​ര​ണ​വാ​ര്‍​ത്ത തു​ട​ര്‍​ച്ച​യാ​യി ടി.​വി​യി​ലൂ​ടെ ക​ണ്ട് ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ​യാ​ണ് രാ​ജേ​ന്ദ്ര ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടു മു​ത​ല്‍ പു​നീ​തിെന്‍റ മ​ര​ണ​വാ​ര്‍​ത്ത ത​ന്നെ​യാ​ണ് ടി.​വി​യി​ല്‍ രാ​ജേ​ന്ദ്ര ക​ണ്ടു​കൊ​ണ്ടി​രു​ന്ന​തെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. താ​ന്‍ മ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പുനീതിന്റെ ക​ണ്ണു​ക​ള്‍ ദാ​നം ചെ​യ്ത​തു​പോ​ലെ തന്റെ
ക​ണ്ണു​ക​ളും ദാ​നം ചെ​യ്യ​ണ​മെ​ന്ന് രാ​ജേ​ന്ദ്ര ഭാ​ര്യ​യോ​ടും മാ​താ​വി​നോ​ടും പ​റ​ഞ്ഞി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ 28ന്​ കു​ടും​ബ​ത്തോ​ടൊ​പ്പം തി​രു​പ്പ​തി​യി​ലേ​ക്കു പോ​യ​പ്പോ​ഴാ​ണ് പു​നീ​തിെന്‍റ മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി വീ​ട്ടി​ലേ​ക്കു തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച വ​രെ പു​നീ​തിെന്‍റ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ക​ണ്ടു​കൊ​ണ്ടി​രു​ന്ന രാ​ജേ​ന്ദ്ര അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വൈ​കീ​ട്ട് ഭാ​ര്യ​യും മാ​താ​വും തു​ണി അ​ല​ക്കാ​ന്‍ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് മ​ര​ണം.

പൊ​ലീ​സെ​ത്തി മൃ​ത​ദേ​ഹം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. തു​ട​ര്‍​ന്ന് നാ​രാ​യ​ണ നേ​ത്രാ​ല​യ​ത്തി​ല്‍​നി​ന്ന്​ ഡോ​ക്ട​ര്‍​മാ​രെ​ത്തി ക​ണ്ണു​ക​ള്‍ ദാ​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ബെ​ന്നാ​ര്‍​ഘ​ട്ട പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്ത് അ​ഞ്ച്​ ആ​രാ​ധ​ക​രാ​ണ് പുനീതിന്റെ നി​ര്യാ​ണ​ത്തി​ല്‍ മ​നംനൊ​ന്ത് മ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: