NEWS

മോഹൻലാൽ ചിത്രങ്ങളായ ‘മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഒ.ടി.ടിയിലും, ‘ആറാട്ട്’ തീയേറ്ററിലും കാണാം

നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിൻ്റെ വ്യവസ്ഥകള്‍ ഫിയോക്കിന് അംഗീകരിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഫിലിം ചേംബറിൻ്റെ ചര്‍ച്ച പരാജയപ്പെട്ടത്. തിയേറ്ററുകളില്‍ ഈ സാഹചര്യത്തില്‍ സിനിമ എത്തിയാല്‍ ലാഭമുണ്ടാകില്ല എന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നത്. എന്നാല്‍ ‘മരയ്ക്കാര്‍’ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ഫിയോക് ആവശ്യപ്പെടുന്നത്.

മോഹന്‍ലാൽ കുഞ്ഞാലി മരയ്ക്കാറായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഏതു മാര്‍ഗ്ഗത്തിലൂടെ റിലീസ് ചെയ്യും എന്നതായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമയിലെ സജീവ ചര്‍ച്ച.
ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ഒടുവിൽ ‘മരക്കാര്‍’ ഒ.ടി.ടിയിൽ തന്നെ എന്ന് ഉറപ്പായി.

Signature-ad

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന മാധ്യമമാണ് മരക്കാര്‍ ഒ.ടി.ടി റിലീസ് ഉറപ്പിച്ച വിവരം പുറത്തുവിട്ടത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും എത്തുകയെന്നും കരാര്‍ ഒപ്പിട്ടുവെന്നും ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ട്വീറ്റ് ചെയ്‍തു.

ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് നിര്‍മ്മാതാവ് മുന്നോട്ടു വച്ച വ്യവസ്ഥകള്‍ ഫിയോക്കിന് അംഗീകരിക്കാനാവാതെ വന്നതോടെയാണ് ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത്.
ഈ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ സിനിമ എത്തിയാല്‍ ലാഭമുണ്ടാകില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു. എന്നാല്‍ ‘മരയ്ക്കാര്‍’ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ഫിയോക് ആവശ്യപ്പെടുന്നത്.

‘മരയ്ക്കാറി’ന് 10 കോടിയിലധികം തുക അഡ്വാന്‍സ് നല്‍കാമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ തന്‍റെ സിനിമയ്ക്ക് മിനിമം ഗ്യാരന്‍റി തുക നല്‍കണമെന്ന ആവശ്യമാണ് ആന്‍റണി മുന്നോട്ടുവച്ചത്. ഒ.ടി.ടി റിലീസിനായി വലിയ ഓഫറുകള്‍ ഉണ്ടെങ്കിലും അത്ര വലിയ തുക അഡ്വാന്‍സായി നല്‍കാനാവില്ലെന്ന് തിയേറ്റര്‍ ഉടമകളും അറിയിച്ചു.

ഇതിനിടെ തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു.
ഫിയോക് ചെയർമാൻ ദിലീപിനാണ് രാജികത്ത് നൽകിയത്.

ദിവസങ്ങൾക്ക് മുമ്പേ തന്നെ ‘മരക്കാർ’ ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന വിവരം ആന്റണി പെരുമ്പാവൂരാണ് മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തി.

ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിൽ ‘മരക്കാര്‍’ തിയേറ്ററില്‍ റിലീസ് ചെയ്യാൻ നിരവധി നിബന്ധനകളാണ് ആന്റണി പെരൂമ്പാവൂര്‍ മൂന്നോട്ടുവച്ചത്.

തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണം. ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണം. ഇതോടൊപ്പം സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പറഞ്ഞു.
ഓരോ തിയേറ്റര്‍ ഉടമയും 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം.
നഷ്ടം വന്നാല്‍ പണം തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി ആവശ്യപ്പെട്ടു.

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ 2022 ഫെബ്രുവരി 10ന് തിയറ്ററുകളില്‍ എത്തും

‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ‘ആറാട്ടി’ല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡി പ്രാധാന്യമുള്ള ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.
കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയ ഉദയകൃഷ്‍ണ പറഞ്ഞത്.

Back to top button
error: