NEWS

ആറു വയസുകാരി ഹെബാസലീമിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

120 രാജ്യങ്ങളുടെ പതാകകൾ ഒരു മിനിറ്റിനുളളിൽ തിരിച്ചറിഞ്ഞ ഹെബാസലീം റാസൽഖൈമയിലെ ഇന്ത്യൻ സ്കൂളിൽ സീനിയർ കെ ജി വിദ്യാർഥിനിയാണ്; തിരൂർവെട്ടം സ്വദേശിനിയാണ് ഈകൊച്ചുമിടുക്കി

തിരൂർ: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടത്തിലെ മിന്നുന്ന തിളക്കവുമായി ആറു വയസുകാരി ഹെബാസലീം. 120 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞ്  ഒരു മിനിറ്റിനുള്ളിൽ അത് പൊതുവേദിയിൽ പറഞ്ഞതിലുടെയാണ് ഈ കൊച്ചുമിടുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.
ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഹെബാസലീം.

റാസൽഖൈമയിൽ ബിസിനസ്സ് ചെയ്യുന്ന തിരൂർ വെട്ടം അലിശേരി തീണ്ടാപ്പാട് കെ.ടി. മുഹമ്മദ് സലീം – സബീഹ ദമ്പതികളുടെ മകളാണ്. റാസൽഖൈമയിലെ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സീനിയർ കെ ജി വിദ്യാർഥിനിയാണ് ഹെബാസലീം.

Back to top button
error: