NEWS

മലവെള്ളത്തിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി

എരുമേലി: തുലാപ്പള്ളിക്ക് സമീപം മൂലക്കയം കോന്നാത്തുപടിയില്‍ പമ്പയാറിന്റെ തീരത്ത് കാട്ടാനയുടെ ജഡം ഒഴുകിയെത്തി. ഇന്നലെ (തിങ്കൾ) രാത്രി എട്ടരയോടെയാണ് ജഡം നാട്ടുകാര്‍ കണ്ടത്.

പിടിയാനയുടെ ജഡമാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളമിറങ്ങിയപ്പോഴാണ് മണ്ണില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ജഡം ശ്രദ്ധയില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട കാട്ടാന വനത്തിനുള്ളില്‍ നിന്നും ഒഴുകിയെത്തിയതാകമെന്ന് കരുതുന്നു. കണമലയില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വിശദമായ അന്വേഷണം നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജഡം സംസ്‌ക്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: