മുല്ലപ്പെരിയറിൽ ജലനിരപ്പ് 138 അടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അഞ്ച് അടികൂടി ഉയർന്നാൽ കോടതിയുടെ അനുവദനീയമായ 142 അടിയിലേക്ക് എത്തും. ജലനിരപ്പ് 137.5 അടി പിന്നിട്ടു. സെക്കൻഡിൽ 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 2200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്കൊഴുക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച പകൽ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താൽ ഇന്നു പകൽ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കേരളത്തിനുള്ള ആദ്യ മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം ആറിന് പുറപ്പെടുവിച്ചിരുന്നു.
ജലനിരപ്പ് 138 അടിയിലെത്തുന്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തുന്പോൾ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നൽകും.141-ൽ രണ്ടാമത്തെ മുന്നറിയിപ്പും 142-ൽ അവസാനത്തെ മുന്നറിയിപ്പും നൽകി വെള്ളംതുറന്നുവിടും.
കേന്ദ്ര ജലകമ്മീഷൻ അനുവദിച്ചിരിക്കുന്നതനുസരിച്ച് തമിഴ്നാടിന് മുല്ലപ്പെരിയാറിൽ 142 അടിവെള്ളം സംഭരിക്കാനാകും.