തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ദേശീയ (എ.ഐ.സി.സി) വക്താവ് ഡോ.ഷമ മുഹമ്മദ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറാണെന്ന് ഷമ മുഹമ്മദ് വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകും. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക താല്‍പര്യമുണ്ടെന്നും ഡോ.ഷമ വെളിപ്പെടുത്തി.
ഡോ.ഷമ മുഹമ്മദിനെ ധര്‍മ്മടത്ത് മത്സരിപ്പിക്കാന്‍ എ.ഐ.സി.സിക്ക് താല്‍പര്യം കാട്ടുന്നുണ്ട്. അതേസമയം ധര്‍മ്മടത്ത് മറ്റാരെങ്കിലും മത്സരരംഗത്ത് വന്നാല്‍ ഷമയെ തളിപ്പറമ്പ് മണ്ഡലത്തില്‍ നിര്‍ത്താമെന്നുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. എന്നാല്‍, 2008ല്‍ രൂപീകരിച്ച ധര്‍മ്മടം അസംബ്ലി നിയോജക മണ്ഡലം ഇതുവരെ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല.