അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ബന്ധു അടക്കം രണ്ടു പേർക്ക് ബീഹാറിലെ പട്നയിൽ വെടിയേറ്റു. മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുശാന്തിന്റെ ബന്ധുവിനും സഹായിയ്ക്കും വെടിയേൽക്കുന്നത്. മധേപുര ജില്ലയിലേക്കുള്ള യാത്രയിലായിരുന്നു രാജകുമാർ സിംഗും അലിഹസനും.
യാത്രയ്ക്കിടെ സഹർസ കോളേജിന് സമീപത്ത് വെച്ചാണ് ആക്രമിക്കപ്പെടുന്നത്. അക്രമിസംഘം രാജ്കുമാറിന്റെ കാർ തടഞ്ഞ് വെടിവെക്കുകയായിരുന്നു. അലി ഹസന്റെ നിലയാണ് ഗുരുതരം.
പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സ്വത്ത് തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.