മ്യാന്മാറിൽ സൈനിക അട്ടിമറി.മ്യാന്മാർ ദേശീയ നേതാവും സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ ഓൻ സാൻ സൂകിയും പ്രസിഡന്റ് വിൻ വിൻ മയന്റും തടങ്കലിൽ ആണ്. നവംബറിൽ ആണ് പുതിയ സർക്കാർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നത്.തെരഞ്ഞെടുപ്പ് അട്ടിമറി ആണെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാർട്ടിയുടെ ആരോപണം. തെരഞ്ഞെടുപ്പിനെ അംഗീകരിക്കില്ലെന്നു സൈന്യവും വ്യക്തമാക്കിയിരുന്നു.
നിലവിൽ സൈന്യത്തിന് പ്രധാന അധികാരം നൽകുന്ന ഭരണ ഘടന ആണ് രാജ്യത്തുള്ളത്. ഭരണഘടന ജനാധിപത്യത്തിന് അനുകൂലമായി ഭേദഗതി ചെയ്യുമെന്ന് പ്രസിഡണ്ട് വിൻ വിൻ മയന്റ് വ്യക്തമാക്കിയിരുന്നു.
1988 ൽ പട്ടാള ഭരണകൂടത്തിനെതിരെ സൂകിക്കൊപ്പം നിന്ന് പോരാടിയ നേതാവാണ് വിൻ വിൻ മയന്റ്. പ്രസിഡന്റ് ആണ് ഭരണാധികാരി എങ്കിലും മ്യാന്മാറിന്റെ “യഥാർത്ഥ അധികാരം “സോച്ചിയുടെ കൈകളിൽ ആണ്.
മ്യാന്മാറിലെ മഹാത്മാ ഗാന്ധി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട സൂകിയുടെ ഭരണകാലത്ത് പോലും മ്യാന്മാർ വംശഹത്യയുടെ കേന്ദ്രം ആയിരുന്നു. രോഹിൻഗ്യ മുസ്ലീങ്ങളുടെ വംശഹത്യക്കെതിരെ അന്താഷ്ട്ര നീതിന്യായ കോടതി രംഗത്തെത്തിയിരുന്നു.