NEWS

ഷോര്‍ട്ട്‌സിന് പിന്നാലെ ക്ലിപ്‌സുമായി യുട്യൂബ്

ടിക്ടോക്കുമായി മത്സരിക്കുന്നതിന് ചെറുവീഡിയോകള്‍ പങ്കുവയ്ക്കാന്‍ ഷോര്‍ട്ട്‌സ് എന്ന് സേവനം ആരംഭിച്ച യൂട്യൂബ് ഇപ്പോഴിതാ ക്ലിപ്‌സ് എന്ന പുതിയ സേവനവുമായി എത്തിയിരിക്കുകയാണ്. യൂട്യൂബ് വീഡിയോകളില്‍ നിന്നും 5 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെയുള്ള വീഡിയോ ക്ലിപ്പുകള്‍ ലിങ്കുകളായി മറ്റു പ്ലാറ്റ്‌ഫോമുകളിലേക്ക് പങ്കുവയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു.

ഇത്തരത്തില്‍ ലൈവ് വീഡിയോകളും പങ്കുവയ്ക്കാന്‍ ആകും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം ആണ്. വീഡിയോ പ്ലെയറിന് താഴെ പ്രത്യേകം ക്ലിപ്‌സ് ബട്ടണ്‍ ഉണ്ടാവും ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഭാഗം ക്രോപ്പ് ചെയ്ത് തെരഞ്ഞെടുക്കാം അഞ്ചു സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഈ ക്ലിപ്പിന് ഒരു പേര് കൂടി നല്‍കിയ ശേഷം ഷെയര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യാം പിന്നീട് തുറന്നുവരുന്ന വിന്‍ഡോയിലൂടെ ഫോണിലെ ഫയല്‍ ഷെയറിംഗ് സംവിധാനങ്ങള്‍ വഴി തെരഞ്ഞെടുത്തു പങ്കുവെക്കാം.

ഇങ്ങനെ പങ്കുവെക്കുമ്പോള്‍ ഒരു യൂട്യൂബ് ലിങ്ക് മാത്രമാണ് കാണുക അത് ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ ക്രോപ്പ് ചെയ്ത് ഭാഗം ഏതാണോ അതാണ് പ്ലേ ആകുന്നത് നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്. ചില വീഡിയോകളിലെ പ്രസക്തമായ ഭാഗങ്ങള്‍ മാത്രം തെരഞ്ഞെടുത്ത പങ്കുവയ്ക്കാന്‍ ഈ സംവിധാനം സഹായകരമാകുന്നു.

Back to top button
error: