ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പൊളളിച്ച് പിതാവ്. പിതാവ് ശ്രീകുമാറാണ് പഠിക്കാത്തതിന്റെ പേരില്‍ മകനെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട അടൂരിലാണ് സംഭവം.
മകനോട് പഠിക്കാന്‍ പറഞ്ഞിട്ട് പുറത്തുപോയ പിതാവ് തിരികെ എത്തിയതോടെ പഠിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് മറുപടി പറഞ്ഞതോടെ പ്രകോപിതനായ പിതാവ് കുട്ടിയുടെ ശരീരത്തില്‍ ചട്ടുകം വച്ച് പൊളളിക്കുകയായിരുന്നു.
ജനുവരി 30ന് നടന്ന സംഭവം കുട്ടിയുടെ അമ്മ പറഞ്ഞതോടെ പുറംലോകമറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസിലും ശിശുക്ഷേമ കേന്ദ്രത്തിലും വിവരം അറിയിക്കുകയായിരുന്നു. സംഭവ സമയം പിതാവ് മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറയുന്നു.