NEWS
ഇനിയൊരു കേസും തെളിയാൻ പോകുന്നില്ല, പ്രതികരണവുമായി രമേശ് ചെന്നിത്തല

ഡോളർ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് ജാമ്യം ലഭിച്ചത് അട്ടിമറിയിലൂടെ ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കേസും ഇനി തെളിയാൻ പോകുന്നില്ല എല്ലാവർക്കും ജാമ്യം ലഭിക്കും. താൻ ഇത് നേരത്തെ പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രി കേന്ദ്രവുമായി നടത്തിയ ഒത്തുതീർപ്പ് ആണ് ഇത്. സിപിഎമ്മും ബിജെപിയും കൂട്ടുകൂടുന്നു. ഒരു കേസും തെളിയാൻ പോകുന്നില്ല കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു എല്ലാവർക്കും ജാമ്യം കിട്ടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡോളർ കടത്തു കേസിൽ ഇന്ന് എം ശിവശങ്കർ ഐഎഎസിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർത്തില്ല. ഇന്ന് വൈകുന്നേരത്തോടെ ശിവശങ്കർ കാക്കനാട് ജയിലിൽനിന്നും മോചിതനാകും എന്നാണ് കരുതുന്നത്.