Lead NewsNEWS

“ചെത്തുകാരന്റെ മകൻ” പരാമർശത്തിൽ കെ സുധാകരന് ഖേദമില്ല, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്ന് കോൺഗ്രസ് എംപി, ഷാനി മോൾ ഉസ്മാനെതിരെ വിമർശനം

മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ ഉറച്ചു നിന്ന്‌ കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി. തൊഴിലാളി നേതാവിന്റെ ഇപ്പോഴത്തെ സാഹചര്യമാണ് വിശദീകരിച്ചത്. പരാമർശങ്ങളിൽ ആരും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. ചെത്തുകാരൻ എന്നത് ഒരു തൊഴിൽ മേഖലയെ പറ്റി പറയുന്നതാണ് എന്നാണ് സുധാകരന്റെ ന്യായീകരണം.

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അപാകതയുണ്ടെന്ന് തോന്നിയിട്ടില്ല എന്നും സുധാകരൻ വ്യക്തമാക്കുന്നു. പാർട്ടിക്കകത്ത് പാർട്ടി നേതാക്കന്മാരെ വിമർശിക്കുന്നത് ശരിയാണോ എന്ന് ഷാനിമോൾ ഉസ്മാന്റെ പ്രതികരണത്തെ കുറിച്ച് സുധാകരൻ ആരാഞ്ഞു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് കെപിസിസി അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രൂക്ഷവിമർശനമാണ് ഷാനിമോൾ ഉസ്മാനെതിരെ കെ സുധാകരൻ ഉന്നയിച്ചത്. സിപിഐഎം നേതാക്കൾ ഇല്ലാത്ത വിഷമം ഷാനിമോൾക്ക് എന്തിനാണ് എന്ന് സുധാകരൻ ചോദിച്ചു. മാപ്പുപറയണമെന്ന് ഷാനിമോൾ ഉസ്മാൻ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയിൽ ഷാനിമോൾ ഉസ്മാന് എന്താണ് വേദന എന്നും സുധാകരൻ ചോദിച്ചു.

Back to top button
error: