Month: February 2021
-
LIFE
മാസ്റ്ററും കൈതിയും തമ്മില്‍ എന്തു ബന്ധം.? സമൂഹമാധ്യമങ്ങളില്‍ ചെറുപ്പക്കാരന്റെ കുറിപ്പ് വൈറലാകുന്നു
വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രം വലിയ വിജയം നേടി ജൈത്രയാത്ര തുടരുകയാണ്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഓണ്‍ലൈന്‍ റിലീസ് ആയി എത്തിയെങ്കിലും തീയേറ്ററില്‍ തന്നെ ചിത്രം കാണാന്‍ ഇപ്പോഴും ജനങ്ങള്‍ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം കണ്ട പ്രേക്ഷകര്‍ മാസ്റ്റര്‍ എന്ന ചിത്രത്തിനെ ഇഴ കീറി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജ് ചിത്രത്തില്‍ പറയാതെ പറഞ്ഞ രഹസ്യങ്ങള്‍ കണ്ടെത്താനാണ് ഇപ്പോള്‍ ആരാധകരും പ്രേക്ഷകരും ശ്രമിക്കുന്നത്. സമീപകാലത്തിറങ്ങിയ വിജയിയുടെ ഏറ്റവും മനോഹരമായ ചിത്രം എന്നാണ് ആരാധകര്‍ മാസ്റ്ററിനെ വിശേഷിപ്പിക്കുന്നത്. വിജയ് എന്ന താരത്തെയും വിജയ് എന്ന നടനെയും ഒരുപോലെ ഉപയോഗിക്കാന്‍ ലോകേഷ് കനകരാജിന് സാധിച്ചിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു ചെറുപ്പക്കാരന്റെ നിരീക്ഷണമാണ്. മാസ്റ്റര്‍ എന്ന ചിത്രത്തിനും ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എന്ന ചിത്രത്തിനും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ എന്നാണ് ചെറുപ്പക്കാരന്റെ അന്വേഷണം. മാസ്റ്ററിലെയും കൈതിയിലേയും രണ്ട്…
Read More » -
Lead News
ഗ്രേറ്റക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്
കർഷക സമരത്തെ പിന്തുണച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബർഗിനെതിരെ കേസെടുത്തു. ഡൽഹി പോലീസാണ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, മതവിദ്വേഷം പടർത്തി തുടങ്ങിയ കുറ്റങ്ങളാണ് ഗ്രേറ്റക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗ്രേറ്റ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നായിരുന്നു ട്വീറ്റ്. ഗായിക റിഹാന സോഷ്യൽ മീഡിയയിൽ കർഷക സമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേറ്റയും ട്വീറ്റ് ചെയ്തത്. റിയാനയ്ക്കും ഗ്രേറ്റയ്ക്കും എതിരെ ബോളിവുഡ്, കായിക താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അത് കാണാതെ പ്രമുഖ വ്യക്തികൾ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകൾ അരുതെന്നും വിദേശകാര്യമന്ത്രാലയം നിലപാട് എടുത്തിരുന്നു.
Read More » -
Lead News
പിണറായി വിജയന്റെ ജാതി കെ സുധാകരൻ ഓർമ്മിപ്പിക്കുമ്പോൾ -വീഡിയോ
മുഖ്യമന്ത്രി പിണറായി വിജയനെ ഒരിക്കൽ കൂടി ജാതി പറഞ്ഞ് അധിക്ഷേപിച്ചിരിക്കുകയാണ് ഒരു രാഷ്ട്രീയ നേതാവ് ,അതും ഒരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് വച്ച് .അതങ്ങനെയാണ് കേരള രാഷ്ട്രീയത്തിന്റെ ചില സവിശേഷ സന്ധികളിപ്പോൾ പിണറായിയെ ഒരു കൂട്ടം എതിരാളികൾ ഒരു പ്രത്യേക ജാതിക്കോളത്തിൽ പെടുത്തും ,അത് കൈപ്പിഴയോ വാമൊഴി പിഴവോ അല്ല ,നിശ്ചയിച്ചും ഉറപ്പിച്ചും പറയുന്നതാണ് . കുമ്പക്കൂടി സുധാകരൻ എന്ന കെ സുധാകരൻ എതിരാളികളെ അരയ്ക്ക് താഴെ ഇടിച്ചു വീഴ്ത്താൻ കേമനാണ് .ജാതി പറച്ചിലാണ് പുള്ളിയുടെ മെയിൻ .പുള്ളിയെ സംബന്ധിച്ചിടത്തോളം മുണ്ടയിൽ കോരൻറെ മകൻ വിജയന് ഒരു സ്ഥലമേ പറഞ്ഞിട്ടുള്ളൂ ,അത് തെങ്ങിന്റെ മുകളിൽ ആണ് . ചായ വിറ്റു നടന്നു എന്ന് പറയുന്ന ആൾ പ്രധാനമന്ത്രി ആയ മഹത്തായ ജനാധിപത്യ പാരമ്പര്യം ഉള്ള നാടാണ് ഇന്ത്യ .ചെത്തുകാരൻ മുണ്ടയിൽ കോരന്റെ മകൻ ചെത്തുകാരൻ ആകണമെന്ന് വാശിപിടിക്കുമ്പോൾ അധ്യാപകനായ കെ ഒ ചാണ്ടിയുടെ മകൻ ഉമ്മൻ ചാണ്ടിയും അധ്യാപകനായ രാമകൃഷ്ണൻ നായരുടെ മകൻ…
Read More » -
LIFE
റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തവിദ്യാലയം അടച്ചു: കാരണം വ്യക്തമാക്കി താരം
മലയാള സിനിമയിലെ പ്രശസ്ത ചലച്ചിത്ര താരവും നിർമ്മാതാവുമാണ് റിമാകല്ലിങ്കൽ. തന്റെ വ്യക്തമായ നിലപാടുകൾ കൊണ്ട് തന്നെ താരം പലപ്പോഴും വാർത്തകളിൽ സജീവമാകാറുണ്ട്. സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളിലും താരം തന്റെ കാഴ്ചപ്പാട് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്ലെഡ് സമയത്ത് റിലീഫ് കളക്ഷൻ ക്യാമ്പുകൾക്ക് നേതൃത്വം നല്‍കുന്നതിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. അന്ന് കൊച്ചിയിലെ ഏറ്റവും വലിയ ഫ്ലഡ് റിലീഫ് ക്യാമ്പുകളിൽ ഒന്ന് താരത്തിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം നൃത്തവിദ്യാലയം ആയിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട മാമാങ്കം എന്ന നൃത്തവിദ്യാലയം താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് താരം വ്യക്തമാക്കുന്നു. റിമ കല്ലിങ്കലിന്റെ വലിയ സ്വപ്നമായിരുന്ന മാമാങ്കം ആറു വർഷത്തെ നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അടച്ചു പൂട്ടുന്നത്. മാമാങ്കം സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് താരം തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. 2014ലാണ് റിമാകല്ലിങ്കൽ തന്റെ സ്വപ്ന പദ്ധതിയായ മാമാങ്കം ആരംഭിച്ചത്. നൃത്തരംഗത്തെ പരീക്ഷണങ്ങൾക്കുള്ള ഒരിടം എന്ന നിലയിലായിരുന്നു മാമാങ്കത്തെ താരം കണ്ടിരുന്നത്.…
Read More » -
NEWS
തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് സംസ്ഥാനത്തെത്തുന്നു
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് സംസ്ഥാനത്തെത്തുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിൽ 12 മുതൽ 15 വരെ കേരളത്തിലുണ്ടാവുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 12ന് രാത്രി തിരുവനന്തപുരത്തെത്തുന്ന സംഘം 13ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും പോലീസ് നോഡൽ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തും. വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്.പി മാരുമായും ചർച്ച നടത്തും. വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിർവഹണ ഏജൻസികളുമായി ആശയവിനിമയം നടത്തും. 14ന് രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ചയുണ്ടാകും. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും.…
Read More » -
LIFE
”കുഞ്ഞു കുഞ്ഞാലി” യുടെ ലിറിക്കല്‍ വീഡിയോ ഫെബ്രുവരി 5ന് എത്തുന്നു
മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഫെബ്രുവരി അഞ്ചിന് പുറത്തിറക്കുന്നു. കുഞ്ഞുകുഞ്ഞാലി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം കെ.എസ് ചിത്രയാണ്. പത്മഭൂഷണ്‍ അവാർഡ് നേടിയ കെ എസ് ചിത്രയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ് അണിയറപ്രവർത്തകർ ഗാനം ഫെബ്രുവരി അഞ്ചിന് പുറത്തിറക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. റോണി റാഫേൽ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. കേരളത്തിൽ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചുമണിക്കാണ് സൈന മ്യൂസിക്കിലൂടെ ഗാനം പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെ ഓരോ അഞ്ച് മിനിറ്റ് ഇടവേളകളിലായി ബാക്കി നാല് ഭാഷകളിലേയും ഗാനം എത്തും. ആന്റണി പെരുമ്പാവൂരും ഡോക്ടർ റോയ് സി ജെ യും സന്തോഷ് ടി കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം ഈ വര്‍ഷത്തെ ഓണത്തിന് തിയേറ്ററുകളിലെത്തും.…
Read More » -
LIFE
ENEMY യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
വിശാലിനെയും ആര്യയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന എനിമി എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. മിനി സ്റ്റുഡിയോസിനു വേണ്ടി വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രകാശ്‌രാജും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രത്തെ നായകനാക്കി ഇരുമുഖൻ ഒരുക്കിയ ആനന്ദ് ശങ്കറിന്റെ പുതിയ ചിത്രമാണ് എനിമി. ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. തമൻ എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2021 ല്‍ പ്രദർശനത്തിനെത്തും.
Read More » -
VIDEO
എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദത്തിൽ, ഗവർണർക്ക് പരാതി.. വീഡിയോ
https://youtu.be/rWJNCoDqmG0
Read More » -
NEWS
ഇന്ധനനികുതി കുറയ്ക്കാത്തത് വെല്ലുവിളി:മുല്ലപ്പള്ളി
പാചകവാതക ഇന്ധന വില വര്‍ധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.പെട്രോള്‍/ ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അവശ്യസാധനങ്ങളുടെ വില വര്‍ധനവിന് ഇടയാക്കുന്നതാണ് പെട്രോളിയം ഉത്പ്പന്നങ്ങളുടെ പേരിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനുവരിയില്‍ മാത്രം ഏഴുതവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് 55.99 ഡോളര്‍ മാത്രമുള്ളപ്പോഴാണ് രാജ്യത്ത് ഇന്ധനവില ക്രമാതീതമായി കുതിക്കുന്നത്.ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതിയായി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്.…
Read More » -
NEWS
കേരളത്തിൽ കളം പിടിക്കാൻ ബിജെപി: മിഷൻ കേരള തന്ത്രവുമായി ജെ പി നദ്ദ
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ ഇത്തവണ വിജയം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഏറ്റവും കുറഞ്ഞത് അഞ്ചു സീറ്റെങ്കിലും ഇത്തവണ കേരളത്തിൽ നിന്ന് ഉണ്ടാവണം എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ആദ്യപടി എന്നോണമാണ് ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കേരളത്തിൽ എത്തിയത്. കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലെയും പ്രതിനിധികളെ ഏകോപിപ്പിച്ച് മിഷൻ കേരള തന്ത്രവുമായിട്ടാണ് ജെപി നദ്ദയുടെ വരവ്. ശനിയാഴ്ച തൃശ്ശൂരിൽ ജെപി നദ്ദ 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ച നടത്തും. തൃശൂർ കാസിനോ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ നിയോജകമണ്ഡലം ചുമതല ഇല്ലാത്ത സംസ്ഥാന ഭാരവാഹികളും മോർച്ച അധ്യക്ഷൻമാരും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുമെന്നാണ് വിവരം. യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ പറ്റിയുള്ള ചർച്ചകൾ നടക്കുമെന്ന സൂചനയുണ്ട്. ലഭിക്കാൻ സാധ്യതയുള്ള വോട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി മണ്ഡലങ്ങളെ വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചിട്ടുണ്ട്. ഇതില്‍ എ ക്ലാസ് ആയി നിശ്ചയിച്ച മണ്ഡലങ്ങളുടെ പ്രതിനിധികളുമായി അധ്യക്ഷന്‍ പ്രത്യേക ആശയവിനിമയം നടത്തുമെന്നും…
Read More »