ദൽഹി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ ട്യൂൻബർഗ് . എന്ത് ഭീഷണിയുണ്ടായാലും കർഷകർക്കൊപ്പം തന്നെയാണ് താനെന്ന് ഗ്രെറ്റ ട്യൂൻബർഗ് വ്യക്തമാക്കി.
കർഷക സമരത്തെ പിന്തുണച്ചതിന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൻബർഗിനെതിരെ കേസെടുത്തിരുന്നു.ഡൽഹി പോലീസാണ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, മതവിദ്വേഷം പടർത്തി തുടങ്ങിയ കുറ്റങ്ങളാണ് ഗ്രെറ്റക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗ്രെറ്റ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നായിരുന്നു ട്വീറ്റ്.
ഗായിക റിഹാന സോഷ്യൽ മീഡിയയിൽ കർഷക സമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രെറ്റയും ട്വീറ്റ് ചെയ്തത്. റിയാനയ്ക്കും ഗ്രെറ്റയ്ക്കും എതിരെ ബോളിവുഡ്, കായിക താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അത് കാണാതെ പ്രമുഖ വ്യക്തികൾ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകൾ അരുതെന്നും വിദേശകാര്യമന്ത്രാലയം നിലപാട് എടുത്തിരുന്നു.