Lead NewsNEWS

ഗതാഗത മേഖലയിൽ ചരിത്രം കുറിച്ച് പിണറായി സർക്കാർ, ദേശീയ ജലപാത മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന ദേശീയ ജലപാത നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ജലപാതയുടെ ആദ്യഘട്ടമായ 520 കിലോമീറ്ററാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചത്. രണ്ടാംഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വടക്കൻ കേരളത്തിലെ ബേക്കൽ മുതൽ തെക്കൻ കേരളത്തിലെ കോവളം വരെ ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരതമ്യേന ചെലവും മലിനീകരണം കുറഞ്ഞതുമായ യാത്ര സംവിധാനങ്ങളാണ് കേരളത്തിൽ നിലവിൽ വരുന്നത്. കേരളത്തിലെ തീരപ്രദേശത്തിന് സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ചാണ് പുതിയ ജലപാത. നിരവധി കനാലുകൾ നിർമിച്ച് രൂപപ്പെടുത്തിയതാണ് വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്ന പശ്ചിമതീര ജലപാത.

Back to top button
error: