പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെതിരെ സിപിഐഎം രംഗത്ത്.ദിഷയെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രമേയം പാസാക്കി. ദിഷയെ അറസ്റ്റ് ചെയ്ത നടപടി ക്രൂരവും അപലപനീയവുമാണ്. യുവതയെ മോദി സർക്കാർ വേട്ടയാടുന്നത് ഭീതി കൊണ്ടാണെന്നും സിപിഎം പ്രമേയത്തിൽ വ്യക്തമാക്കി.
കർഷക സമരത്തെ പിന്തുണച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൺബർഗിന്റെ ടൂൾകിറ്റ് എഡിറ്റ് ചെയ്തു എന്നാണ് ദിഷയ്ക്കെതിരെയുള്ള ആരോപണം. ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ദിഷയെ പട്യാല കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ദിഷയെ അനുകൂലിച്ച് ഇന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധിപേരാണ് ദിഷയ്ക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നത്.