കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമം മരവിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ആവശ്യം ഉള്‍ക്കൊണ്ടെങ്കിലും ദുരഭിമാനം വെടിഞ്ഞ് കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ചത്. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കോടിക്കണക്കിന് വരുന്ന കര്‍ഷകര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.അതിന് രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കൊടും പട്ടിണിയിലായിരുന്ന രാജ്യത്തെ ഭക്ഷ്യസുരക്ഷിതത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് അധ്വാനശീലരായ കര്‍ഷകരാണ്.അവര്‍ രാജ്യത്തിന്റെ അന്നദാതാക്കളാണ്.ഹരിത വിപ്ലവം,ധവള വിപ്ലവം എന്നിവ ലക്ഷ്യസ്ഥാനത്തെത്തിച്ചതും ഇന്ത്യയെ സമൃദ്ധിയിലേക്ക് നയിച്ചതും കൃഷിക്കാരാണ്. ഇതെല്ലാം വിസ്മരിച്ചാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കര്‍ഷക താല്‍പ്പര്യം കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് വെച്ചത്. കര്‍ഷക സമരത്തില്‍ സുപ്രീംകോടതി പ്രകടിപ്പിച്ച ആശങ്ക രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരുടെയും ആശങ്കയും ഉത്കണ്ഠയുമാണ്. ഒരു നിമിഷം വൈകാതെ കര്‍ഷക സമരം അവസാനിപ്പിക്കാനും കരിനിയമം റദ്ദാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.