NEWS

നെല്ലിയാമ്പതി കാരപ്പാറയില്‍ വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു

നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെളളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍പ്പെട്ട മറ്റൊരാളെ രക്ഷപ്പെടുത്തി.നാലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
മൃതദേഹങ്ങള്‍ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

Back to top button
error: