കർണാടക നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട കോൺഗ്രസ് പ്രതിനിധി കുടുങ്ങി. നിയമസഭയിൽ ഉണ്ടായിരുന്ന ക്യാമറാമാൻമാരാണ് പ്രകാശ് റാത്തോഡ് അശ്ലീലദൃശ്യങ്ങൾ കാണുന്നത് പകർത്തിയത്.
എന്നാൽ താൻ ബ്രൗസ് ചെയ്യുക അല്ലായിരുന്നു എന്നും അനാവശ്യ സന്ദേശങ്ങൾ നീക്കം ചെയ്യുകയായിരുന്നു എന്നുമാണ് പ്രകാശ് റാത്തോഡിന്റെ പ്രതികരണം.” സാധാരണ ഞാൻ സഭയിലേക്ക് ഫോൺ കൊണ്ടുപോകാറില്ല. ഒരു ചോദ്യം ഉന്നയിക്കാൻ റഫറൻസിന് ആയാണ് ഫോൺ കൊണ്ടുപോയത്. ഫോണിൽ സ്പേസ് കുറഞ്ഞപ്പോൾ അനാവശ്യ ക്ലിപ്പുകൾ നീക്കം ചെയ്യുകയായിരുന്നു. “പ്രകാശ് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക നിയമസഭയിൽ ഇരുന്ന് അംഗങ്ങൾ അശ്ലീല വീഡിയോ കാണുന്നത് ഇതാദ്യമല്ല. ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവിടിയും മറ്റു രണ്ടുപേരും 2012ൽ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. പ്രകാശ് റാത്തോഡിനെ സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം.