Lead NewsNEWS

രാമക്ഷേത്ര നിർമ്മാണത്തിനായി 3 ദിവസംകൊണ്ട് 100 കോടി സമാഹരിച്ചു

യോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിനായി ജനുവരി പതിനഞ്ചാം തീയതി ആരംഭിച്ച ധനസമാഹരണം മൂന്ന് ദിവസം പിന്നിടുമ്പോൾ നൂറുകോടി എന്ന സംഖ്യ എത്തി നിൽക്കുന്നുവെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചംപട് റായി വെളിപ്പെടുത്തി. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ധനസമാഹരണം ഉദ്ഘാടനം ചെയ്തത്. 5,00,100 രൂപ രാംനാഥ് ഗോവിന്ദ് സംഭാവനയായി നൽകി. ഫെബ്രുവരി 27 വരെ ധനസമാഹരണ പരിപാടികൾ തുടരും.

രാമക്ഷേത്ര നിര്‍മ്മാണ ധനസമാഹരണ പദ്ധതിയോട് ജനങ്ങൾ ആത്മാർത്ഥമായി സഹകരിക്കുന്നുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കുടുംബം 5 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. നിരവധി രാഷ്ട്രീയ പ്രവർത്തകരും വ്യവസായികളും വൃദ്ധജനങ്ങളും ധനസമാഹരണത്തോട് സഹകരിക്കുന്നുണ്ട്.

റായ് ബറേലിയ തേജ്ഗാവ് മണ്ഡലത്തിലെ മുൻ എംഎൽഎ സുരേന്ദ്ര ബഹാദൂർ സിങ് ആണ് ഏറ്റവും വലിയ തുക സംഭാവനയായി നൽകിയത്. 1,11,11,111 രുപയാണ് സുരേന്ദ്രറിന്റെ സംഭാവന.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ഗവർണർ ബേബി റാണി മൗര്യ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരും സംഭാവനകൾ നൽകി.

Back to top button
error: