Lead NewsNEWS

ഇനി ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം, 2026 ലെ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടൽ എൽഡിഎഫും എൻ ഡി എയും തമ്മിൽ ആകുമെന്ന് കണക്കുകൂട്ടൽ

സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ തുടർഭരണം വരികയാണ് നല്ലതെന്ന കണക്കുമായി ബിജെപി. അങ്ങനെ വന്നാൽ സംസ്ഥാനത്ത് കോൺഗ്രസ് ഇല്ലാതെയാവും. അധികാരമില്ലാത്ത കോൺഗ്രസ് പ്രവർത്തകർക്ക് ഇനിയും പിടിച്ചുനിൽക്കാനാകില്ല എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.തുടർന്ന് യുഡിഎഫ് ഇല്ലാതാകുകയും ചില ഘടകകക്ഷികൾ എൻഡിഎയിൽ ചേക്കേറുകയും ചെയ്യും. ഇത് മുന്നിൽ കണ്ട് വേണം പ്രവർത്തനം എന്നാണ് ബിജെപി താഴെ ഘടകങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

ബിജെപിയുടെ പഠന ശിബിരങ്ങൾ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്നുണ്ട്. പഠന ശീബിരങ്ങളിൽ ആണ് സംസ്ഥാന- ജില്ലാ നേതാക്കൾ ഈ സന്ദേശം അണികളിലേയ്ക്ക് എത്തിക്കുന്നത്.

Signature-ad

കർണാടക, ത്രിപുര,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ അണികളോട് സംവദിക്കുന്നത്. ഇവിടങ്ങളിൽ കോൺഗ്രസ് ദുർബലമായപ്പോൾ ബിജെപി വലുതായി. കേരളം ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമായിരുന്നു ബിജെപിയുടെത്.കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും ഒരുപോലെ എതിർക്കപ്പെടണം എന്നായിരുന്നു ബിജെപിയുടെ ലൈൻ.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോടും യുഡിഎഫിനോടും ഒപ്പം വോട്ടിന്റെ കാര്യത്തിൽ അടുക്കാൻ ബിജെപിക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു. എൽഡിഎഫും യുഡിഎഫും 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിലാണ് വോട്ട് പിടിച്ചത്. ബിജെപിക്ക് ആകട്ടെ 31 ലക്ഷം വോട്ടുകൾ ലഭിച്ചു എന്ന് പാർട്ടി കണക്കുകൂട്ടുന്നു. കോൺഗ്രസ് ദുർബലമായാൽ 2026ൽ 50 ലക്ഷം വോട്ടിലേക്ക് ബിജെപിക്ക് എത്താൻ ആകും എന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ ചൂടുപിടിച്ചു വേണം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താൻ എന്നാണ് ബിജെപിയുടെ നിർദ്ദേശം.

Back to top button
error: