Lead NewsNEWS

കേന്ദ്ര സർക്കാർ കർഷകർക്ക് മുൻപിൽ കീഴടങ്ങുന്നുവോ. ?

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ തലസ്ഥാനത്ത് നടത്തുന്ന സമര ചൂടില്‍ കേന്ദ്രം വലയുന്നു. കര്‍ഷക സംഘടനയുടെ നേതാക്കളുമായി കേന്ദ്രസർക്കാർ പത്തോളം തവണ ചർച്ച നടത്തിയിട്ടും തീരുമാനം എങ്ങുമെത്താതെ നീളുകയാണ്.

നിലവിൽ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തി പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടു പോകും എന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വിവാദ നിയമത്തിൽ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. കര്‍ഷക സമരത്തിനെതിരെ കേന്ദ്രസർക്കാർ പയറ്റിയ അടവുകളൊന്നും ഫലം കണ്ടതുമില്ല. നിലവിൽ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മാറ്റിവയ്ക്കാം എന്ന് കേന്ദ്ര സർക്കാര്‍ സമ്മതിക്കുബോള്‍ ഫലത്തിൽ അത് കർഷകരുടെ മുൻപിലുള്ള മോദി സർക്കാരിന്റെ കീഴടങ്ങൽ അല്ലേ.?

താൽക്കാലികമായി കർഷക നേതാക്കളുമായി ചർച്ചയ്ക്ക് വേണ്ടി വിവാദ നിയമങ്ങൾ മരവിപ്പിച്ചു കൂടെ എന്നുള്ള സുപ്രീംകോടതിയുടെ ചോദ്യത്തിന് പറ്റില്ല എന്ന് മറുപടി നൽകിയ കേന്ദ്ര സർക്കാരിന്റെ ഈ നീക്കം സത്യത്തിൽ ഒരു കീഴടങ്ങൽ തന്നെയായി കാണണം. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാൻ പതിനെട്ടടവും പയറ്റിയ ശേഷമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പല രാജ്യങ്ങളും കർഷകർക്ക് പിന്തുണയുമായി എത്തിയതോടെ കർഷകസമരം രാജ്യാന്തരതലത്തിൽ ചർച്ചയായിരുന്നു.

Back to top button
error: