NEWSTOP 10

ലിംഗസമത്വ ബോധവത്കരണ വെബിനാര്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും

യുവാക്കളില്‍ സ്ത്രീ പുരുഷ തുല്യത എന്ന മൂല്യബോധം വളര്‍ത്തുന്നതിനായി കേരള വനിതാ കമ്മിഷനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ നാഷണല്‍ സര്‍വീസ് സ്‌കീം വിഭാഗവും സംയുക്തമായി ലിംഗസമത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം ഏഴിന് വൈകുന്നേരം അഞ്ചിനാണ് കലാലയജ്യോതി-സമദര്‍ശന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നത്.

വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ അധ്യക്ഷത വഹിക്കുന്ന ബോധവത്കരണ പരിപാടി ആരോഗ്യവും സാമൂഹ്യനീതിയും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം അഡ്വ.എം.എസ്.താര സ്വാഗതവും ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് മേഖലാ കണ്‍വീനര്‍ പി.ബി. ബിനു നന്ദിയും പറയും. മുഖ്യ പ്രഭാഷണവും ലോഗോ പ്രകാശനവും വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ. ജീവന്‍ ബാബു നിര്‍വഹിക്കും.

ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ പി.പി.പ്രകാശന്‍ സമദര്‍ശന്‍ സന്ദേശം നല്‍കും. എന്‍എസ്എസ് റീജണല്‍ ഡയറക്ടര്‍ ജി.പി. സജിത് ബാബു മുഖ്യാതിഥിയായിരിക്കും. ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ എന്‍.എസ്.എസ് സന്ദേശം നല്‍കും. ആശംസകള്‍ തിരുവനന്തപുരം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജോയി മോന്‍, കൊല്ലം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് കെ.ജി.പ്രകാശ്, ആലപ്പുഴ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.വി.വസന്തരാജന്‍, പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എസ്. ഹരികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button