എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തും. പ്രഫുല്‍ പട്ടേലും പാവറിന് ഒപ്പം കേരളത്തിലെത്തുമെന്നാണ് വിവരം
എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പവാറിന്റെ സന്ദര്‍ശനം. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും ആയി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കുശേഷം. മുന്നണി വിടുന്നതിന്റെ അന്തിമ തീരുമാനം കൈക്കൊളളും. തുടര്‍ന്ന് തീരുമാനം തിരികെ മുംബൈയില്‍ എത്തിയ ശേഷം പവാര്‍ പ്രഖ്യാപിക്കും.