Month: January 2021
-
Lead News
രാജഗോപാലിന് സീറ്റില്ല, ബിജെപി പട്ടികയിൽ സിനിമാ താരം സുരേഷ് ഗോപിയും സീരിയൽ താരം കൃഷ്ണകുമാറും മുൻ പോലീസ് ഉദ്യോഗസ്ഥൻ സെൻകുമാറും
സംസ്ഥാനത്തെ പാർട്ടിയുടെ ഏക നിയമസഭാംഗമായ ഒ രാജഗോപാലിനെ ഒഴിവാക്കി ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക. 40 മണ്ഡലങ്ങളുടെ സാധ്യതാപട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചു. സിനിമാതാരങ്ങളായ സുരേഷ് ഗോപി, സീരിയൽ താരം കൃഷ്ണകുമാർ എന്നിവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജേക്കബ് തോമസ്, ടി പി സെൻകുമാർ,സി വി ആനന്ദബോസ് എന്നിവരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേമത്ത് ഓ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ എന്ന പേരാണ് ഉള്ളത്. സുരേഷ് ഗോപിയെയും ഈ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ്,സി കൃഷ്ണകുമാർ,സന്ദീപ് വാര്യർ എന്നിവരെ ഉപയോഗിക്കാനാണ് തീരുമാനം. തിരുവനന്തപുരം സെൻട്രലിൽ സീരിയൽ താരം കൃഷ്ണകുമാറിനെ നിയോഗിക്കാൻ ആലോചിക്കുന്നത്. വി വി രാജേഷിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ സാധ്യത നോക്കുന്നുണ്ട്. കെ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കും. കാട്ടാക്കടയിൽ കൃഷ്ണദാസ് ആണ് മത്സരിക്കുക.പാറശ്ശാലയിൽ കരമന ജയൻ വന്നേക്കും.ആറ്റിങ്ങലിൽ ബി എൽ…
Read More » -
Lead News
പിളർപ്പ് ജെഡിയുവിലോ?നിതീഷ് കുമാറിനെ ഞെട്ടിച്ച് കീർത്തി ആസാദിന്റെ പ്രവചനം, ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപവൽക്കരിക്കും, ശരിവച്ച് ജെഡിയു എം എൽ എയും
ബിഹാറിൽ കോൺഗ്രസിൽ പിളർപ്പ് എന്ന വാർത്ത തള്ളി കോൺഗ്രസ് നേതാവ് കീർത്തി ആസാദ്. ഭരണകക്ഷിയായ ജെഡിയുവിലെ 15 എംഎൽഎമാർ യുപിഎ നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കീർത്തി ആസാദ് പറഞ്ഞു. ജെഡിയു ഉടൻ പിളരുമെന്ന് കീർത്തി ആസാദ് ചൂണ്ടിക്കാട്ടി. ബിഹാറിൽ മഹാസഖ്യം ഉടൻതന്നെ സർക്കാർ രൂപീകരിക്കും എന്നും കീർത്തി ആസാദ് വ്യക്തമാക്കി. കോൺഗ്രസ്,ആർജെഡി,ഇടതുപാർട്ടികൾ എന്നിവ കൂടിച്ചേർന്നതാണ് ബിഹാറിലെ യുപിഎ.നേരിട്ടും അല്ലാതെയും ജെ ഡി യുവിലെ എംഎൽഎമാർ യുപിഎ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. അവർ ഉടൻതന്നെ ജെഡിയു വിടും. ബിജെപിയിൽ നിന്ന് പീഡനം സഹിക്കവയ്യാതെയാണ് ജെഡിയു എംഎൽഎ മാർ പാർട്ടി വിടുന്നതെന്ന് കീർത്തി ആസാദ് വ്യക്തമാക്കി. നിതീഷ് കുമാറും ഈ പീഡനം അനുഭവിക്കുന്നുണ്ട്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണ് എന്ന് നിതീഷ് കുമാർ അടുപ്പക്കാരോട് പറഞ്ഞുവെന്നും കീർത്തി ആസാദ് അവകാശപ്പെടുന്നു.കീർത്തി ആസാദിന്റെ അവകാശവാദത്തെ ശരിവെക്കുന്നു എന്നോണം നിതീഷ് കുമാർ ഉടൻതന്നെ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കുമെന്ന വെളിപ്പെടുത്തലുമായി ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ രംഗത്തെത്തി. ആറുമാസത്തിനുള്ളിൽ നിതീഷ് കുമാർ…
Read More » -
Lead News
ഡ്രൈ റണ്‍ വിജയം: സംസ്ഥാനം വാക്‌സിനേഷന് സുസജ്ജം:46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തിയത്. ഏറ്റവുമധികം കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ 5 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം ജില്ലയില്‍ പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഗവ. എല്‍.പി.എസ്. കളത്തുകാല്‍ (അരുവിക്കര കുടംബാരോഗ്യ കേന്ദ്രം), നിംസ് മെഡിസിറ്റി എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റണ്‍ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തില്‍ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റണ്‍ നടത്തിയത്. വാക്‌സിനേഷന്‍ രംഗത്ത് കേരളത്തിന് വലിയ…
Read More » -
Lead News
മന്ത്രി കെ ടി ജലീലിന് യുഡിഎഫിന്റെ ചെക്ക്, തവനൂരിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി
മന്ത്രി കെടി ജലീലിന് താരതമ്യേന സുരക്ഷിതമാണ് തവനൂർ മണ്ഡലം. സിപിഎമ്മിന് നിർണായക അടിത്തറയുള്ള പഞ്ചായത്തുകളുള്ള മണ്ഡലമാണ് തവനൂർ . കുറ്റിപ്പുറത്ത് മുൻമന്ത്രിയും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതിനുശേഷമാണ് ജലീൽ തവനൂരിൽ ചേക്കേറുന്നത്. ഇത്തവണയും കെ ടി ജലീൽ തവനൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നാണ് വിവരം. കോൺഗ്രസ് ആണ് ഈ മണ്ഡലത്തിൽ ജലീലിനെതിരെ മത്സരിക്കുന്നത്. എന്നാൽ ഇത്തവണ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി ജലീലിനെതിരെ പരീക്ഷണം നടത്തണം എന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ലീഗ്. മുസ്ലിംലീഗ് അതിനു വേണ്ടി ഒരാളെ കണ്ടു വച്ചിട്ടുണ്ട്. പണ്ട് ലീഗുകാരൻ ആയിരുന്ന ഫിറോസ് കുന്നുംപറമ്പിലിനെയാണ് ലീഗ് യുഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി കണ്ടെത്തിയിരിക്കുന്നത്. യൂത്ത് ലീഗിന്റെ പാലക്കാട് ജില്ലാ കമ്മിറ്റിയുമായി അടുത്ത ബന്ധം ഉള്ള ആളാണ് ഫിറോസ് കുന്നുംപറമ്പിൽ. ഇപ്പോൾ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമാണ് ഫിറോസ് കുന്നുംപറമ്പിൽ. ഇടയ്ക്ക് അല്ലറചില്ലറ ആരോപണങ്ങൾ നേരിട്ടെങ്കിലും അത് ഫിറോസിന്റെ ഇമേജിനെ ബാധിച്ചിട്ടില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ജീവകാരുണ്യ പ്രവർത്തന മേഖലയിലെ ഫിറോസിന്റെ ഇമേജ്…
Read More » -
Lead News
പ്രതിപക്ഷം സഭ വിട്ടപ്പോഴും സഭ വിടാതെ ഒ രാജഗോപാൽ, പ്രതിപക്ഷത്തോടൊപ്പം സഭ വീട്ടിറങ്ങാതെ ഒറ്റയ്ക്കിറങ്ങി പിസി ജോർജും
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇക്കുറി നിയമസഭയിൽ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാറിന് എതിരെയുള്ള വിമർശനങ്ങൾ നിരവധിയാണ്. കേന്ദ്രസർക്കാറിനെതിരെയുള്ള വിമർശനങ്ങൾ വിട്ടുകളയാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായിരുന്നില്ല. ഗവർണറിന്റേതിന് സമാനമായ നിലപാടാണ് ബിജെപിയുടെ എംഎൽഎ ആയ ഒ രാജഗോപാലും സഭയിൽ സ്വീകരിച്ചത്. നയപ്രഖ്യാപന പ്രസംഗവേളയിൽ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഗവർണർ പ്രസംഗം അവസാനിപ്പിക്കുമ്പോൾ പ്രതിപക്ഷ നിരയിൽ ഉണ്ടായിരുന്ന എം എൽ എ രാജഗോപാൽ മാത്രമായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയും കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയും ധാരാളം പരാമർശങ്ങൾ ഗവർണറുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നു. പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കുമ്പോഴെല്ലാം രാജഗോപാൽ പ്രതിഷേധിക്കാതെ കേട്ടിരുന്നു. നേരത്തെ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോൾ അതിനെ എതിർക്കാൻ രാജഗോപാൽ തയ്യാറാകാത്തത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. പിന്നീട് തിരുത്തിയെങ്കിലും സഭയിൽ പ്രമേയത്തെ അനുകൂലിക്കാനും രാജാഗോപാൽ തയ്യാറായി. കുത്തകകളെ സഹായിക്കുന്നതാണ് കേന്ദ്രത്തിലെ കാർഷിക നിയമഭേദഗതി. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഈ ഭേദഗതി തിരിച്ചടിയാണെന്ന് നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു. കർഷകസമരം…
Read More » -
NEWS
രാമക്ഷേത്രം പണിയാന്‍ ഓരോ വീട്ടില്‍ നിന്നും 10 രൂപ സ്വീകരിക്കാന്‍ ബിജെപി
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന കര്‍മ്മത്തില്‍ സാധാരണക്കാരെയും പങ്കാളികളാക്കാനൊരുങ്ങി മഹാരാഷ്ട്ര ബിജെപി. ഓരോ വീട്ടില്‍ നിന്നും 10 രൂപ വീതം ശേഖരിക്കാനാണ് ബിജെപി യുടെ തീരുമാനം. ധനശേഖരണം ഈ മാസം 15 ന് തുടങ്ങുമെന്നറിയിച്ചു. ഓരോ മേഖലയിലെയും ധനശേഖരണ പരിപാടിക്ക് നേതൃത്വം നല്‍കുന്നത് ബൂത്ത് ഘടകങ്ങളായിരിക്കും. അടുത്തിടെ നിയമസഭ കൗണ്‍സില്‍ ഇലക്ഷനില്‍ നേരിട്ട പരാജയത്തിന് പിന്നാലെ താഴെത്തട്ടിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ട് കൂടിയാണ് വീടുകള്‍ തോറും കയറിയുള്ള ധനസമാഹരണ പദ്ധതി പാര്‍ട്ടി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓരോ വീട്ടില്‍ നിന്നും 10 രൂപ എന്ന ആശയം ഉദിച്ചത്. മുംബൈയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ പദ്ധതിക്ക് പിന്നിലുണ്ട്. അടുത്ത വര്‍ഷം മുംബൈ കോര്‍പ്പറേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായി വിജയിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കൂടിയാണ് ഈ പരിപാടിക്ക് പിന്നിലെ അജണ്ട
Read More » -
Lead News
ഡോളർ കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്, സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമോപദേശം തേടി
ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളുമായി കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നിയമോപദേശം തേടി. കൊച്ചിയിലെ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ ഓഫീസിനോട് ആണ് നിയമോപദേശം കസ്റ്റംസ് തേടിയത്. സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട നിയമപരമായ നടപടികൾ എന്തൊക്കെയാണ്, ചോദ്യം ചെയ്യുന്നതിന് എന്തെങ്കിലും തരത്തിലുള്ള നിയമ തടസ്സങ്ങൾ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് കസ്റ്റംസ് തേടിയിട്ടുള്ളത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാറിനോടാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ നിയമോപദേശം തേടിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയിൽ നിന്ന് നേരത്തെ ഉള്ള ഉത്തരവ് പരിശോധിച്ച് മറുപടി നൽകാമെന്നാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ ഓഫീസ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുകയാണ്. നാലു തവണ നോട്ടിസ് അയച്ച ശേഷമാണ് കെ അയ്യപ്പൻ ചോദ്യംചെയ്യലിന് ഹാജരായത്.
Read More » -
Lead News
ജാതി മാറി പ്രണയിച്ചതിന് ചെറുപ്പക്കാരനെ അമ്പലത്തിന് മുന്‍പിലിട്ട് കുത്തിക്കൊന്നു
ചെന്നൈ: സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കാമുകിയുടെ മുന്‍പില്‍ വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചെറുപ്പക്കാരനെ കുത്തിക്കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മുത്തച്ചനെയും അമ്മാവനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്‌നം പരിഹരിക്കാനായി അമ്പലത്തിന് മുന്‍പിലേക്ക് വിളിച്ച് വരുത്തിയ ശേഷം ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഹരിഹരനെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ കരൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കോളജില്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടിയുമായി ഹരിഹരന്‍ പ്രണയത്തിലായിരുന്നു. വീട്ടില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തില്‍ പെണ്‍കുട്ടി കുറച്ച് ദിവസമായി ഹരിഹരനോട് ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടയില്‍ പലതവണ ഹരിഹരന്‍ പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹരിഹരനേയും സുഹൃത്തുക്കളേയും കാമരാജപുരം പശുപതീശ്വര ക്ഷേത്രത്തിലേക്ക് വിളിച്ചു വരുത്തിയത്. രണ്ട് കൂട്ടരും തമ്മിലുള്ള സംസാരം പതിയെ കയ്യേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു. ഹരിഹരനെ കുത്തി നിലത്ത് വീഴ്ത്തിയ ശേഷവും ദേഷ്യം തീരാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മാവന്‍ കാര്‍ത്തികേയന്‍, മുത്തച്ചന്‍ ശങ്കര്‍, ബന്ധു വേലുച്ചാമി എന്നിവരെയാണ് സംഭവത്തില്‍…
Read More » -
NEWS
പുതിയ നയം സമ്മതമല്ലെങ്കില്‍ പടിക്ക് പുറത്തേക്ക്: പിടിമുറുക്കി വാട്‌സപ്പ്
ഒരു ശരാശരി മനുഷ്യന്റെ നിത്യജീവിതത്തിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മൊബൈല്‍ ഫോണുകള്‍ മാറി കഴിഞ്ഞു. ഫോണില്ലാതെ ഇന്നത്തെ കാലത്ത് എത്ര നേരം ഒരാള്‍ക്ക് ജീവിക്കാനാവും. മറ്റൊരര്‍ത്ഥത്തില്‍ ഒരു മനുഷ്യന്റെ തൊഴിലിടമായൊക്കെ മൊബൈല്‍ ഫോണുകള്‍ ബന്ധപ്പെട്ട് കിടക്കുന്നു. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആപ്പാണ് വാട്‌സപ്പ്. വാട്‌സപ്പില്‍ ജീവിക്കുന്നവരെന്ന് പോലും ചിലരെ നമ്മള്‍ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴിത വാട്‌സപ്പ് അവരുടെ പുതിയ നയവുമായി രംഗത്തെത്തിയിരിക്കുന്നു. നിയമം പാലിച്ചില്ലെങ്കില്‍ എന്നന്നേക്കുമായി ഇനി വാട്പ്പില്‍ നിന്നും പുറത്തേക്ക് പോവാം ഫെബ്രുവരി 8 മുതലാണ് ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ചുള്ള പുതിയ നയം നിലവില്‍ വരുന്നത്. ഇതംഗീകരിക്കാത്തവര്‍ക്ക് ഇനി വാട്‌സപ്പ് ഉപയോഗിക്കാനാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ നയം അംഗീകരിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്‌വര്‍ക്ക്, ഏതൊക്കെ വാട്‌സപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്ന തുടങ്ങിയ വിവരങ്ങളെല്ലാം വാട്‌സപ്പ് ഉടമകളുടെ കൈയ്യിലെത്തും. വാട്‌സപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന്റെ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും നേരത്തെ…
Read More » -
LIFE
ദുരന്ത മുഖത്ത് മത്സ്യ തൊഴിലാളികൾക്ക് ഡ്രോണുമായെത്തി രക്ഷകൻ ആയ ദേവാങ്ക് ആ കഥ പറയുന്നു
19കാരനായ ദേവാങ്ക് രക്ഷകനായത് 4 മത്സ്യത്തൊഴിലാളികളുടെ ജീവന്. തൃശൂർ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ ദേവാങ്ക് കണ്ടെത്തിയത് തന്റെ ഡ്രോണിന്റെ സഹായത്തോടെ. ജനുവരി അഞ്ചിനാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്. പുലർച്ചെ കടലിൽ വച്ച് മത്സ്യത്തൊഴിലാളികളുടെ ബോട്ട് മുങ്ങുക ആയിരന്നു. രക്ഷാപ്രവർത്തകർക്ക് ബോട്ടോ മത്സ്യത്തൊഴിലാളികളെയോ കണ്ടെത്താനായില്ല. ബംഗളുരുവിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന ദേവാങ്ക് ആ സമയത്താണ് സ്ഥലത്ത് എത്തുന്നത്. മത്സ്യ തൊഴിലാളികൾക്കൊപ്പം ഡ്രോണുമായി ദേവാങ്ക് കടലിൽ പോയി. തീരത്ത് നിന്ന് 11 നോട്ടിക്കൽ അകലെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുമ്പോൾ ദേവാങ്ക് സുരക്ഷാ ബോട്ടിൽ ഉണ്ടായിരുന്നു. ആദ്യം ഒരാളെയാണ് കണ്ടെത്തിയത്. കൈകൾ ഉയർത്തി മത്സ്യത്തൊഴിലാളി സഹായത്തിനായി കേഴുകയായിരുന്നു. ഡ്രോണിന്റെ തന്നെ സഹായത്തോടെ മറ്റുള്ളവരെയും കണ്ടെത്തി. ദേവാങ്കും ഡ്രോണും സോഷ്യൽ ഇപ്പോൾ മീഡിയയിൽ വൈറൽ ആണ്.
Read More »