Lead NewsNEWS

അയ്യപ്പൻ ഹാജരായി

സ്പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഡോള‍ര്‍ കടത്ത് കേസിൽ മൊഴിയെടുക്കാനായി കസ്റ്റംസ് മുമ്പാകെ ഹാജരായി. രാവിലെ പത്തിന് ഹാജരാകണമെന്നായിരുന്നു അയ്യപ്പന് കിട്ടിയ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്നു അയ്യപ്പന്‍. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടിയില്‍ ഉണ്ടായിരുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ തേടിയാണ് അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.

Back to top button
error: