NEWS

സ്പീക്കറെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി, കേന്ദ്ര ഏജൻസികൾക്കെതിരെ ആരോപണം

കേന്ദ്ര അന്വേഷണ ഏജൻസികൾ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നാടകമാണ് കളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സംസ്ഥാനത്ത് സമാന്തര ഭരണം സ്ഥാപിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധങ്ങളായാണ് ഇപ്പോഴത്തെ പ്രവർത്തനം. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ആയുധങ്ങൾ ആകുമ്പോൾ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വിജയരാഘവൻ വ്യക്തമാക്കി. ഭരണഘടനയ്ക്ക് എതിരായുള്ള പ്രവർത്തനങ്ങളാണ് അന്വേഷണസംഘം നടത്തുന്നത്. എല്ലാ നിയമങ്ങൾക്കും മുകളിലാണ് കേന്ദ്രഏജൻസികൾ എന്ന് വന്നാൽ അതിനെ അംഗീകരിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.

കേന്ദ്രഏജൻസികൾ ഓരോ ദിവസവും ഓരോ കഥയുമായി രംഗത്ത് വരികയാണ്. ഒരു നിലയിൽ രാഷ്ട്രീയ പ്രവർത്തനമാണ് കേന്ദ്രഏജൻസികൾ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ അണിനിരത്തി ആകും ഇതിനെതിരെയുള്ള പ്രതിഷേധം.

Signature-ad

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ആയിരുന്നു ലക്ഷ്യം. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ് കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം. ബിജെപിയെ സഹായിക്കുകയാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. ഇത് ജനാധിപത്യത്തിന് എതിരാണെന്ന് എ വിജയരാഘവൻ പറഞ്ഞു.

Back to top button
error: