Lead NewsNEWS

കർഷകർ ഉറച്ചുനിന്നു, കേന്ദ്രസർക്കാരുമായുള്ള ചർച്ചഎട്ടാം വട്ടവും പരാജയം

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിന്നതോടെ രണ്ടാംവട്ടവും കർഷകരും കേന്ദ്രസർക്കാരും തമ്മിൽ ഉള്ള ചർച്ച പരാജയപ്പെട്ടു. ജനുവരി 15ന് അടുത്ത ചർച്ച എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കർഷകരും വ്യക്തമാക്കി.

ഘർ വാപ്പസി ലോ വാപ്പസിക്ക്‌ ശേഷമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. എന്നാൽ നിയമം പിൻവലിക്കാനാകില്ല എന്നതാണ് കേന്ദ്രസർക്കാർ നിലപാട്. പുതിയ നിയമങ്ങളിൽ തർക്കമുള്ള വ്യവസ്ഥകളിൽ മാത്രം ചർച്ച എന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നത്.

കർഷകരെ പ്രതിനിധാനം ചെയ്ത് 41 നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, ഭക്ഷ്യ- വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചു.

Back to top button
error: