NEWSTRENDING

അനിയത്തിയുടെ വെളിപ്പെടുത്തൽ, കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരൻ പോലീസ് പിടിയിൽ

ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പിൽ ആണ് സംഭവം. അനാഥാലയത്തിൽ നിന്ന് താൽക്കാലികമായി ദത്തെടുത്തു വളർത്തുകയായിരുന്നു പെൺകുട്ടിയെ. കണ്ടംകുന്ന് ചമ്മനാം പറമ്പിൽ സി ജി ശശികുമാറാണ് പൊലീസ് പിടിയിലായത്.

കേസിനാസ്പദമായ സംഭവം നടന്നത് 2017 ലാണ്. അന്ന് 15 വയസ്സായിരുന്നു കുട്ടിക്ക്. കുട്ടി വീട്ടിൽ കഴിയുമ്പോൾ പലപ്രാവശ്യം കുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി. വീണ്ടും പെൺകുട്ടിയെ ദത്തെടുക്കാൻ ശശികുമാർ ശ്രമിച്ചു. എന്നാൽ നടന്നില്ല.

കഴിഞ്ഞദിവസം കൗൺസിലിംഗിനിടെ പെൺകുട്ടിയുടെ അനിയത്തിയാണ് വിവരം പുറത്തു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് പ്രായ പൂർത്തിയാവാത്ത സമയത്ത് പെൺകുട്ടിയെ ശശികുമാർ പീഡിപ്പിച്ചതായി കണ്ടെത്തി. പൊലീസിനോട് ശശികുമാർ കുറ്റസമ്മതം നടത്തി. മൂന്ന് വിവാഹം കഴിച്ചയാളാണ് ശശികുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button