NEWS

കള്ളപ്പണക്കേസിൽ ശിവശങ്കരനെതിരായ എല്ലാ വകുപ്പുകളും നിലനിൽക്കില്ലെന്ന് ഹൈക്കോടതി, നിരപരാധിയെന്ന് പറയാനാവില്ലെന്നും കോടതിയുടെ നിരീക്ഷണം

കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് എതിരായ എല്ലാ വകുപ്പുകളും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബാങ്കിലെ ലോക്കർ എടുത്തതിൽ ശിവശങ്കരന്റെ പങ്ക് തെളിയിക്കാനായില്ല.അതിനാൽ ഒരു കോടിക്ക് മുകളിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

അതേസമയം ശിവശങ്കർ നിരപരാധിയാണെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കേസുകളിൽ ശിവശങ്കരന് ജാമ്യം ലഭിച്ചു. എന്നാൽ ഡോളർ കടത്തു കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ശിവശങ്കരന് ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയുകയില്ല.

Back to top button
error: