Lead NewsNEWS

രാഹുൽഗാന്ധി എവിടെപ്പോയി? കോൺഗ്രസിന്റെ വിശദീകരണം ഇങ്ങനെ

ഈ ഞായറാഴ്ച രാഹുൽഗാന്ധി വിദേശത്തേക്ക് തിരിച്ചു. വ്യക്തിപരമായ യാത്ര എന്നാണ് കോൺഗ്രസ് പറയുന്നത്. എവിടേക്കാണ് രാഹുൽ ഗാന്ധി പോയതെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നില്ല. രാഹുൽഗാന്ധി കുറച്ചു ദിവസത്തിനു ശേഷം മാത്രമേ തിരിച്ചുവരൂവെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറയുന്നത്.

എവിടേക്കാണ് രാഹുൽ ഗാന്ധി പോയതെന്ന് ചോദ്യമുണ്ടായി. ഈ ചോദ്യത്തിന് സുർജേവാല ഉത്തരം നൽകിയില്ല. ഖത്തർ എയർവെയ്സ് വിമാനത്തിൽ ഇറ്റലിയിലെ മിലനിലേയ്ക്കാണ് രാഹുൽ ഗാന്ധി പോയത് എന്നാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.രാഹുലിന്റെ മുത്തശ്ശി താമസിക്കുന്നത് ഇറ്റലിയിലെ മിലനിൽ ആണ്. ഇതിനു മുമ്പ് രാഹുൽ അവിടെ പോയിട്ടുമുണ്ട്.

Signature-ad

കോൺഗ്രസിന്റെ നൂറ്റി മുപ്പത്തിയാറാമത് സ്ഥാപകദിനം ആഘോഷിക്കുന്ന വേളയിലാണ് രാഹുൽഗാന്ധി വിദേശത്തേക്ക് യാത്രതിരിച്ചത്. ഇത് ഏറെ അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: