NEWS

അടുത്ത രണ്ടാഴ്ച നിര്‍ണായകം ജനങ്ങള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണം: കെ.കെ ശൈലജ ടീച്ചര്‍

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടന്ന ഇലക്ഷന്‍ പ്രചരണങ്ങളും പിന്നീട് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന വിജയാഹ്ലാദ പ്രകടനങ്ങളും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രിയുടെ അറിയിപ്പ്. അടുത്ത രണ്ടാഴ്ച കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും വാക്‌സിന്‍ വരും വരെ എല്ലാവരും സ്വയം സുരക്ഷയൊരുക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചരണവും വിജയാഹ്ലാദവും നടത്തണമെന്ന് അറിയിപ്പ് കൊടുത്തിട്ടും വലിയ ആള്‍ക്കൂട്ടങ്ങളുണ്ടായത് രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടാനിടയാക്കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വീണ്ടും ഉയരാന്‍ സാധ്യതയും മുന്നില്‍ കാണുന്നുണ്ട്. ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യണമെന്നും സാമൂഹിക അകലം പാലിക്കണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

Back to top button
error: