മരണ വീടുകളിൽ മോഷണം,കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മരണ വീടുകളിൽ കയറി സ്വർണ്ണവും പണവും കവർച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ.ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിരമ്പുഴ ഭാഗത്തെ ഒരു വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷണം പോയ കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.പിണ്ണാക്കനാട് കാളകെട്ടി അമ്പാട്ട് ചക്കര എന്ന ഫ്രാൻസിസ് ആണ് അറസ്റ്റിൽ ആയത്. 38 കാരൻ ആണ് മോഷ്ടാവ്.

മോഷ്ടിച്ച സ്വർണ്ണം ഇയാൾ കോട്ടയത്തുള്ള ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. ഇയാൾക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സമാനരീതിയിൽ കേസുകളുണ്ട്.പത്രവാർത്തകൾ നോക്കി മരണവീടുകളിൽ പരിചിതനെ പോലെ കയറി ബന്ധുക്കൾ മാറുന്ന സമയത്ത് മോഷണം നടത്തുകയാണ് ഫ്രാൻസിസിന്റെ പതിവ്.

Leave a Reply

Your email address will not be published. Required fields are marked *