ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ നിര്‍മ്മിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ്. ജാംനഗറില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മൃഗശാലയുടെ ലേഔട്ടിന് കേന്ദ്ര മൃഗശാല വകുപ്പ് അംഗീകാരം നല്കി.
100ലധികം വിവിധ ഇനത്തില്‍പ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഈ മൃഗശാലയില്‍ ഉണ്ടായിരിക്കും.ഫോറസ്റ്റ് ഓഫ് ഇന്ത്യ, ഫ്രോഗ് ഹൗസ്, അക്വാറ്റിക് കിംഗ്ഡം തുടങ്ങി നിരവധി മേഖലകളായി മൃഗശാല തരംതിരിച്ചിട്ടുണ്ടാകും. കോമോഡോ ഡ്രാഗണ്‍, പെലിക്കന്‍, ജാഗ്വാര്‍, സ്ലോത്ത് തുടങ്ങി എല്ലാ വിധ പ്രസിദ്ധ മൃഗങ്ങളും മൃഗശാലയില്‍ ഉണ്ടായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
രണ്ടുവര്‍ഷത്തിനുള്ളില്‍ മൃഗശാലയുടെ പണി പൂര്‍ത്തിയായി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷമാദ്യം ആരംഭിക്കേണ്ടിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മഹാമാരി മൂലം നീണ്ടു പോവുകയായിരുന്നു.