NEWS

അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമം,മുൻകാമുകൻ അറസ്റ്റിൽ

അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മുൻകാമുകൻ അറസ്റ്റിൽ.അങ്കമാലി മേക്കാട് സ്വദേശി പത്തൊമ്പതുകാരൻ ബേസിലിനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

കഴിഞ്ഞദിവസമാണ് ലാബ് ടെക്നീഷ്യയായി ജോലിചെയ്യുന്ന 19-കാരിക്ക് നേരേ അതിക്രമമുണ്ടായത്. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു.

എന്നാൽ യുവാവ് ലഹരിക്കടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറി. യുവാവ് പലതവണ വിവാഹാഭ്യർഥനയുമായി സമീപിച്ചെങ്കിലും യുവതി വഴങ്ങിയില്ല.യുവാവിന്റെ വാട്സാപ്പും ഫോൺനമ്പറും യുവതി ബ്ലോക്ക് ചെയ്തു. യുവാവ് പിന്നീട് അമ്മയുടെ ഫോണിൽനിന്ന് പെൺകുട്ടിയെ വിളിക്കാൻ തുടങ്ങി. ശല്യം തുടർന്നതോടെ ഈ നമ്പറും ബ്ലോക്ക് ചെയ്യാൻ യുവതി നിർബന്ധിത ആയി.
ഇതിനുപിന്നാലെയാണ് ബലാത്സംഗ ശ്രമം.

Back to top button
error: