NEWS

സ്കൂൾ തൊട്ട് അവർ പ്രണയത്തിലായിരുന്നു, മകളെ വിധവയാക്കിയത് പിതാവ്

സ്കൂൾ കാലം തൊട്ട് അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് വിവാഹിതരായത്. എന്നാൽ മകളെ വിധവയാക്കിക്കൊണ്ട് അച്ഛൻ തന്നെ അനീഷിന്റെ ജീവനെടുത്തു. പാലക്കാട് തേങ്കുറിശ്ശിയിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊലപാതകം ദുരഭിമാന കൊല തന്നെ. അറസ്റ്റിലായിരിക്കുന്നത് ഹരിതയുടെ പിതാവ് പ്രഭു കുമാറും അമ്മാവൻ സുരേഷും.

ഹരിതയുടെ ബന്ധുക്കൾ പലവട്ടം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി അനീഷിന്റെ പിതാവ് അറുമുഖൻ പറയുന്നു. അന്ന് കാര്യങ്ങളൊക്കെ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ വേണ്ട നടപടി ഉണ്ടായില്ല.

വ്യത്യസ്ത ജാതിയിൽപ്പെട്ട അനീഷും ഹരിതയും മൂന്നുമാസം മുമ്പാണ് രജിസ്റ്റർ വിവാഹം കഴിച്ചത്. സാമ്പത്തികമായും രണ്ടു കുടുംബങ്ങൾ തമ്മിൽ അന്തരം ഉണ്ടായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താമെന്നായിരുന്നു അനീഷിന്റെ ആദ്യത്തെ പദ്ധതി. പ്രഭുകുമാറിനെ സമീപിച്ചെങ്കിലും സമ്മതിച്ചില്ല. തുടർന്നാണ് ഹരിതയെ അനീഷ് രജിസ്റ്റർ വിവാഹം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button