Month: December 2020
-
Lead News
പുതുവത്സരത്തിൽ കെ എഫ് സി പലിശ നിരക്ക് കുറച്ചു
2020-ലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വ്യാവസായിക സാമ്പത്തികരംഗത്തു നിരവധി ഉത്തേജന പാക്കേജുകൾ നൽകിയ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ, ഈ പുതുവത്സരത്തിൽ വൻ പലിശ ഇളവുകൾ സംരംഭകർക്കായി അവതരിപ്പിക്കുന്നു. 8 ശതമാനം മുതൽ ബേസ് റേറ്റിലായിരിക്കും പുതിയ വായ്പ കൾ നൽകുന്നത്. കെ എഫ് സി യുടെ ചരിത്രത്തിൽ ഇതാദ്യമാണ് ഇത്രയും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകുന്നത്. 1600 കോടി രൂപയുടെ വായ്പ അടുത്തമൂന്നുമാസംകൊണ്ട് 1600 കോടി രൂപയുടെ വായ്പകളാണ് അവതരിപ്പിക്കുന്നത്. ഇത്തരം വായ്പകൾ അതിവേഗത്തിൽ അനുവദിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. മുൻകൂർ ലൈസൻസ് കളോ പെർമിറ്റുകളോ വായ്പക്ക് മുമ്പ് ആവശ്യപ്പെടുകയില്ല. മൂന്നുവർഷത്തിനകം ലൈസൻസുകൾ ഹാജരാക്കിയാൽ മതി . സംരംഭകർ സമർപ്പിക്കുന്ന പ്രോജക്ട് റിപ്പോർട്ട് അതേപടി വിശ്വസിച്ചു, വിശദമായ പരിശോധനകൾ ഇല്ലാതെയാവും ഇനിമുതൽ വായ്പകൾ നൽകുക എന്ന് കെഫ്‌സി യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. വായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി, അപേക്ഷകർ ഇനിമുതൽ ഓഫീസിൽ നേരിട്ട്…
Read More » -
Lead News
നിയമസഭാ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല: കെ.സുരേന്ദ്രൻ
തൊടുപുഴ: രാജ്യത്തിന്റെ പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അബ്ദുൾ നാസർ മദനിയെ പുറത്തിറക്കാൻ പ്രമേയം പാസാക്കിയവരാണ് ഇവരെന്നും തൊടുപുഴയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിയമസഭ എന്നത് ഇടതു-വലതു മുന്നണികളുടെ സ്വാർത്ഥത പ്രകടിപ്പിക്കാനുള്ള കേന്ദ്രമായി മാറി. നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ. വാഗമണിലെ മയക്കുമരുന്ന് നിശാ ക്യാമ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്തർദേശീയ മയക്കുമരുന്ന് സംഘവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ഈ കേസിൽ അടിമുടി ദുരൂഹതയുണ്ട്. ഇതിൽ സമഗ്രമായ അന്വേഷണം വേണം. സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യാൻ എന്താണ് പൊലീസ് തയ്യാറാവാത്തത്. പൊലീസിന് അന്വേഷിക്കാൻ സംവിധാനമില്ലെങ്കിൽ നാർക്കോട്ടിക്ക് സെല്ലിന് കേസ് കൈമാറാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കർഷകന് സ്വന്തം ഉത്പന്നം നല്ല വിലയ്ക്ക് വിൽക്കാനാവുമെന്നതാണ് കർഷക നിയമത്തിന്റെ സവിശഷത. എന്നാൽ ഇത് അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എപിഎംസിയും മണ്ഡികളും നല്ലതെങ്കിൽ…
Read More » -
Lead News
മിശ്രവിവാഹത്തെ അസാധുവെന്ന് പ്രഖ്യാപിച്ച് സിറോ മലബാർ സഭ
കത്തോലിക്കാ യുവതിയും മുസ്ലീം യുവാവുമായുള്ള വിവാഹത്തെ അസാധുവാക്കി പ്രഖ്യാപിച്ച് സിറോ മലബാർ സഭ. വിവാഹത്തിനെതിരെ ഒരു കൂട്ടം വിശ്വാസികൾ പരാതിയുമായി എത്തിയതോടെ പരാതി പരിശോധിക്കാൻ സഭ മൂന്ന് അംഗ കമ്മീഷനെ വച്ചിരുന്നു. വിവാഹ കാര്യത്തിൽ രണ്ട് മുതിർന്ന പുരോഹിതർ വീഴ്ച വരുത്തിയതായി കമ്മീഷൻ കണ്ടെത്തി. ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നവംബർ ഒമ്പതിനായിരുന്നു തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശി കത്തോലിക്ക യുവതി കൊച്ചി സ്വദേശിയായ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നത്. ” ഇരിഞ്ഞാലക്കുട,എറണാകുളം- അങ്കമാലി രൂപതകളിലെ ബിഷപ്പുമാരിൽ നിന്നും പുരോഹിതരിൽ നിന്നും കമ്മീഷൻ തെളിവെടുത്തു. ഇതുസംബന്ധിച്ച് മേജർ ആർച്ച് ബിഷപ്പിന് റിപ്പോർട്ട് കൈമാറി. കാനോൻ നിയമങ്ങൾ പാലിക്കാത്തതുകൊണ്ട് വിവാഹം അസാധുവാണെന്ന് കണ്ടെത്തി. “ഒരു മുതിർന്ന പുരോഹിതൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
Read More » -
Lead News
ഇനി മൂന്നാറിലെ സഞ്ചാരത്തിന് കെഎസ്ആർടിസിയും; സൈറ്റ് സീയിങ് സർവ്വീസ് ജനുവരി 1 മുതൽ, കുറഞ്ഞ ചിലവിൽ മൂന്നാർ ചുറ്റിക്കറങ്ങാം
തിരുവനന്തപുരം; കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രകൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചിലവിൽ കാണിക്കുന്നതിന് വേണ്ടി ഇനി കെഎസ്ആർടിസിയും, ഇതിന് വേണ്ടി കെഎസ്ആർടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സർവ്വീസ് 2021 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് പുതുവർഷ സമ്മാനമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം നൽകും, കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി മുതൽ 3 ദിവസം മൂന്നാറിലെ കെഎസ്ആർടിസി ഡിപ്പോയിൽ…
Read More » -
Lead News
പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി 1.75 ലക്ഷം കുട്ടികൾ, നാലു വര്‍ഷത്തിനകം പുതുതായി 6.8 ലക്ഷം കുട്ടികൾ
പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള പ്രാഥമിക വിലയിരുത്തലാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാലു വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 8170 കുട്ടികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായി പ്രവേശനം നേടി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ് – മുന്‍വര്‍ഷത്തേക്കാള്‍ 43,789 കുട്ടികള്‍ അധികം. എട്ടാം ക്ലാസില്‍ അധികമായി വന്നത് 35,606 കുട്ടികളാണ്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 1,75,074 കുട്ടികള്‍ അധികമായി പ്രവേശനം നേടി. ഈ മേഖലയില്‍ 33,75,304 ലക്ഷം കുട്ടികളാണ് ഇപ്പോഴുള്ളത്. മൊത്തം കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47,760 പേരുടെ വര്‍ധനയുണ്ടായി. അതേസമയം അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 91,510 പേരുടെ കുറവുണ്ടായി. കൈറ്റ് തയ്യാറാക്കിയ ‘സമ്പൂര്‍ണ’ സ്കൂള്‍ മാനേജ്മെന്‍റ് പോര്‍ട്ടല്‍…
Read More » -
NEWS
വിജയ് ആന്റണിയുടെ ” വിജയരഘവന്‍” ടീസ്സര്‍ 2-1-21@ 2.01 PM
വിജയ് ആന്റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിജയരാഘവന്‍’. ചിത്രത്തിന്റെ ടീസര്‍ (2-1-21) 2021 ജനുവരി രണ്ടാം തിയ്യതി ഉച്ചക്ക് (2:01 PM) രണ്ട് മണി കഴിഞ്ഞ് ഒരു മിനിറ്റിന് റിലീസ് ചെയ്യും. തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം നിര്‍മ്മിക്കുന്നതിനാല്‍ അതാത് ഭാഷകളില്‍ ടീസര്‍ അവതരിപ്പിക്കും. ആത്മികയാണ് നായിക. ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്റര്‍നാഷണലിന്റെയും ടി ഡി രാജയുടേയും ബാനറില്‍ ടി ഡി രാജയും, ഡി ആര്‍ സഞ്ജയ് കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘വിജയ രാഘവന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍ എസ് ഉദയകുമാര്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-നിവാസ് കെ പ്രസന്ന,എഡിറ്റര്‍- വിജയ് ആന്റണി,കോ പ്രൊഡ്യൂസര്‍സ്-കമല്‍ ബോഹ്‌റ,ലളിത ധനഞ്ജയന്‍, ബി പ്രദീപ്, പങ്കജ് ബൊഹ്‌റ,എസ് വിക്രം കുമാര്‍,ഡിസൈന്‍- ശിവ ഡിജിറ്റല്‍ ആര്‍ട്. പി ആര്‍ ഒ- എ എസ് ദിനേശ്.
Read More » -
NEWS
ഇന്ദു ചിന്തയ്ക്ക് കേരള ഫോക്ക്ലോര്‍ അക്കാദമിയുടെ അവാര്‍ഡ്
കേരള ഫോക്ക്ലോര്‍ അക്കാദമിയുടെ 2019 ലെ മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡിന് ഇന്ദു ചിന്ത അര്‍ഹയായി. തെയ്യത്തെ ആസ്പദമാക്കി ഇന്ദു രചിച്ച “തെയ്യം മെര്‍ജിങ് വിത്ത് ദി ഡിവൈന്‍” എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. ഹൈദരാബാദ് സ്വദേശിയായ ഇന്ദു ചിന്ത നൂറില്‍പ്പരം തെയ്യങ്ങള്‍ കണ്ട് ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. വിശദമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവാർഡിന് അർഹമായ ഗ്രന്ഥം രചിച്ചത്. പോലീസ് ആസ്ഥാനത്തെ ഐ.സി.റ്റി വിഭാഗം എസ്.പി അര്‍വിന്ദ് സുകുമാറിന്‍റെ ഭാര്യയാണ് ഇന്ദു ചിന്ത.
Read More » -
Lead News
പുതുവത്സരാഘോഷം: നിയന്ത്രണം കര്‍ശനമായി നടപ്പാക്കും; പ്രധാനകേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം
പുതുവത്സരാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുതുവത്സരപ്പിറവിയോടനുബന്ധിച്ചുള്ള ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബര്‍ 31 ന് രാത്രി 10 മണിക്ക് ശേഷം ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പുവരുത്തും. ഇതിനായി ഡ്രോണ്‍ സംവിധാനം ഉള്‍പ്പെടെ ഉപയോഗിക്കും. ശബ്ദകോലാഹലങ്ങള്‍ തടയുന്നതിനും നടപടി സ്വീകരിക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പോലീസ് പട്രോള്‍ സംവിധാനങ്ങള്‍ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. സംസ്ഥാന അതിര്‍ത്തികള്‍, തീരപ്രദേശങ്ങള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന നടത്തും. മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗം എന്നിവ കണ്ടെത്തുന്നതിനും പ്രധാനകേന്ദ്രങ്ങളില്‍ പരിശോധനയുണ്ടാകും. ആവശ്യമുള്ള സ്ഥലങ്ങളില്‍ വനിതാ പോലീസിനേയും നിയോഗിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരും പൊതുസ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകും. ജനുവരി ഒന്നിന് രാത്രി പത്തുമണി വരെ പോലീസ് ജാഗ്രത തുടരും. നിരത്തുകളിലും…
Read More » -
Lead News
രാഹുലിനും രഞ്ജിത്തിനും സ്ഥലവും വീടും ധനസഹായവും, മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റ് മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്ക് സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും. ഇവരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുവാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കേരളാ വനിതാ-ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ശമ്പള പരിഷ്കരണം 2018-19 സാമ്പത്തിക വര്‍ഷത്തെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് പൂര്‍ത്തിയായ ശേഷമേ ശമ്പള പരിഷ്കരണം നടപ്പാക്കാവൂ എന്ന നിബന്ധനയ്ക്കു വിധേയമായി സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍സ് കേരള ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം 01-04-2014 മുതല്‍ 5 വര്‍ഷത്തേക്ക് പരിഷ്കരിക്കാന്‍ തീരുമാനിച്ചു. 296 കരാര്‍…
Read More »