കത്തോലിക്കാ യുവതിയും മുസ്ലീം യുവാവുമായുള്ള വിവാഹത്തെ അസാധുവാക്കി പ്രഖ്യാപിച്ച് സിറോ മലബാർ സഭ. വിവാഹത്തിനെതിരെ ഒരു കൂട്ടം വിശ്വാസികൾ പരാതിയുമായി എത്തിയതോടെ പരാതി പരിശോധിക്കാൻ സഭ മൂന്ന് അംഗ കമ്മീഷനെ വച്ചിരുന്നു. വിവാഹ കാര്യത്തിൽ രണ്ട് മുതിർന്ന പുരോഹിതർ വീഴ്ച വരുത്തിയതായി കമ്മീഷൻ കണ്ടെത്തി. ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നവംബർ ഒമ്പതിനായിരുന്നു തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശി കത്തോലിക്ക യുവതി കൊച്ചി സ്വദേശിയായ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നത്.
” ഇരിഞ്ഞാലക്കുട,എറണാകുളം- അങ്കമാലി രൂപതകളിലെ ബിഷപ്പുമാരിൽ നിന്നും പുരോഹിതരിൽ നിന്നും കമ്മീഷൻ തെളിവെടുത്തു. ഇതുസംബന്ധിച്ച് മേജർ ആർച്ച് ബിഷപ്പിന് റിപ്പോർട്ട് കൈമാറി. കാനോൻ നിയമങ്ങൾ പാലിക്കാത്തതുകൊണ്ട് വിവാഹം അസാധുവാണെന്ന് കണ്ടെത്തി. “ഒരു മുതിർന്ന പുരോഹിതൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.