NEWS

ആയിരം കടന്ന് ഏഷ്യാനെറ്റ്, രണ്ടാം സ്ഥാനത്തിന് മഴവില്ലും ഫ്ലവഴ്സും കട്ടയ്ക്ക് കട്ട,2020 ലെ അവസാന ബാർക് റേറ്റിംഗ് നില ഇങ്ങനെ

2020 ലെ അവസാന ബാർക് റേറ്റിംഗ് നിലയിൽ ആയിരം കടന്ന് ഏഷ്യാനെറ്റ്. ഇത്തവണ 1091 പോയിന്റ് ആണ് ഏഷ്യാനെറ്റ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 1029 പോയിന്റ് ആണ് ഏഷ്യാനെറ്റിന് ഉണ്ടായിരുന്നത്.

മഴവിൽ മനോരമയാണ് ഇക്കുറിയും രണ്ടാം സ്ഥാനത്ത്.254 പോയിന്റ് ആണ് മനോരമയുടെ സാമ്പാദ്യം.

ഫ്ലവഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു.247 പോയിന്റ് ആണ് ഇത്തവണ ഫ്ലവഴ്സിന് കിട്ടിയത്.

237 പോയിന്റുമായി സൂര്യ ആണ് നാലാം സ്ഥാനത്ത്.227 പോയിന്റ് നേടി സീ കേരളം അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.

Back to top button
error: