NEWS

അബദ്ധം പറഞ്ഞ് പണി വാങ്ങി സ്മിതാ മേനോൻ, 19 വയസ്സുള്ള ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചെന്ന് ന്യൂസ്‌ 18 ചർച്ചയിൽ പരാമർശം

ബിജെപിയിൽ ഇത്തവണ മത്സരിച്ചവരിൽ 19 വയസ്സുള്ള കുട്ടികൾ വരെ ഉണ്ടെന്ന് മഹിളാ മോർച്ച നേതാവ് സ്മിതാ മേനോൻ. ന്യൂസ് 18 ചർച്ചയിലാണ് സ്മിതാ മേനോൻ ഈ അബദ്ധം പറഞ്ഞത്. 21 വയസ്സുള്ള ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയതിനെക്കുറിച്ചുള്ള ചർച്ചയായിരുന്നു അത്. എൽഡിഎഫ് സ്ഥാനാർഥികളെക്കാൾ പ്രായം കുറഞ്ഞവരെ ബിജെപി മത്സരിപ്പിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കവെയാണ് സ്മിതയ്ക്ക് അബദ്ധം പിണഞ്ഞത്.തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചുരുങ്ങിയ പ്രായത്തെക്കുറിച്ച് സ്മിതയ്ക്ക് അറിയില്ലേ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ രംഗത്ത് വന്നു.

“ബിജെപിയെ സംബന്ധിച്ച് പൊളിറ്റിക്കൽ ആയി യുവാക്കൾ മുന്നോട്ടു വരുന്നില്ല എന്ന് പറഞ്ഞത് പൂർണ്ണമായും തെറ്റാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇക്കുറി മത്സരിച്ചവരിൽ19 വയസ്സുള്ള കുട്ടികൾ വരെ ഉണ്ടായിരുന്നു.”ഇതായിരുന്നു സ്മിതാ മേനോന്റെ പ്രതികരണം.

Signature-ad

ആർഎസ്എസ് വാരികയുടെ കവർ ചിത്രമായി സ്മിത മേനോന്റെ ചിത്രം പ്രസിദ്ധീകരിച്ചതിൽ വലിയ അതൃപ്തി സംഘപരിവാർ അണികളിൽ ഉടലെടുത്തിട്ടുണ്ട്. ഡിസംബർ 25 ലക്കം കേസരി വാരികയുടെ കവർസ്റ്റോറിയുടെ ചിത്രത്തിലാണ് സ്മിതയുടെ ചിത്രമുള്ളത്. “തടയാനാവാത്ത താമര വസന്തം” എന്ന തദ്ദേശ തെരഞ്ഞെടുപ്പ് സ്റ്റോറിയുടെ ചിത്രത്തിലാണ് സ്മിതാ മേനോന്റെ ഫോട്ടോ ഉള്ളത്.

Back to top button
error: