TRENDING
ഗർഭകാലത്ത് യോഗ ,അനുഷ്ക്കയുടെ വിരാട് കോലിയുമൊത്തുള്ള ശീർഷാസന ചിത്രം വൈറൽ

ഗർഭിണിയായ ബോളിവുഡ് താരം അനുഷ്ക ശർമ്മ തന്റെ ചിത്രങ്ങളിലൂടെ എപ്പോഴും ഇന്റർനെറ്റിൽ വൈറൽ ആണ് .ഇത്തവണ ഒരു അപൂർവ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് .ഭർത്താവ് വിരാട് കോലിയുടെ സഹായത്തോടെ ശീർഷാസനം ചെയ്യുന്നതാണ് ചിത്രം .
ഗർഭകാലത്ത് യോഗ ചെയ്യുന്നതിന്റെ ഗുണം വിവരിച്ചു കൊണ്ടുള്ള കുറിപ്പോടെ ആണ് അനുഷ്ക ചിത്രം സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തിരിക്കുന്നത് .ഒരാളുടെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെട്ട ആസനങ്ങൾ ഗർഭകാലത്ത് ചെയ്യുന്നതിന് പ്രശ്നമില്ലെന്ന് ഡോക്ടർ പറഞ്ഞെന്നും അനുഷ്ക കൂട്ടിച്ചേർക്കുന്നു .വർഷങ്ങളായി ശീർഷാസനം അടക്കമുള്ള ആസനങ്ങൾ ചെയ്യുന്നുണ്ടെന്നും അനുഷ്ക വ്യക്തമാക്കുന്നു .
അനുഷ്കയുടെ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആയി .പ്രീതി സിന്റ ,രാകുൽ പ്രീത് സിങ് ,മൗനി റോയ് തുടങ്ങി നിരവധി പേര് പോസ്റ്റിൽ കമന്റിട്ടിട്ടുണ്ട് .