NEWS
കെ ബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്
നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെയും സെക്രട്ടറി പ്രദീപ് കുമാറിന്റെയും വീട്ടിൽ റെയ്‌ഡ് .ബേക്കൽ പൊലീസാണ് റെയ്‌ഡ് നടത്തിയത്.
കഴിഞ്ഞ മാസം 24 ന് പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ വീട്ടിൽ നിന്നാണ് പ്രദീപിനെ പോലീസ് പിടികൂടിയത് .ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധു വഴിയും ഫോൺ വിളിച്ചും കത്തയച്ചും ഭീഷണിപ്പെടുത്തി എന്നാണ് പരാതി .പ്രദീപിന് ഉപാധികളോടെ ഹൊസ്ദുർഗ് മജിസ്‌റ്റേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു .