NEWS

ബാലഭാസ്കറിന്റെ ഇൻഷുറൻസിൽ ദുരൂഹത,സിബിഐ അന്വേഷണം ആരംഭിച്ചു

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസികളിൽ മേൽ സിബിഐ അന്വേഷണം തുടങ്ങി. മരണത്തിന്റെ 8 മാസം മുമ്പ് എടുത്ത ഒരു ഇൻഷുറൻസ് പോളിസി സംശയത്തിന് നിഴലിലാണ്.

ഈ ഇൻഷുറൻസ് പോളിസിയിൽ വിലാസമായി ചേർത്തിരിക്കുന്നത് വിഷ്ണു സോമസുന്ദറിന്റെതാണ്. ഇതുമായി ബന്ധപ്പെട്ട് എൽഐസി മാനേജർ ഇൻഷുറൻസ് ഡെവലപ്മെന്റ് ഓഫീസർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു.

Signature-ad

ബാലഭാസ്കറിനെ ചികിത്സിച്ചിരുന്ന ഡോക്ടർമാരെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വച്ച് നടന്ന അപകടത്തിലാണ് ബാലഭാസ്കർ മരിക്കുന്നത്. കാറപകടത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സിബിഐ അന്വേഷണം.

Back to top button
error: