NEWS

തമിഴ്നാട്ടിൽ കനത്ത മഴ, പ്രകൃതിക്ഷോഭത്തിൽ 17 മരണം

തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ 17 മരണം. കടലൂർ,ചിദംബരം തുടങ്ങിയവിടങ്ങളിൽ കടലാക്രമണം രൂക്ഷം. കടലൂർ ഒറ്റപ്പെട്ടു. കടലൂരിൽ വീട് തകർന്ന്‌ അമ്മയും മകളും മരിച്ചു. വൈദ്യുതാഘാതമേറ്റ് രണ്ടു പേർ കൂടി മരിച്ചു.

രാമനാഥപുരവും തഞ്ചാവൂരും വെള്ളപ്പൊക്ക ഭീഷണിയിൽ. ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമി നശിച്ചു. ചെന്നൈയിൽ വെള്ളക്കെട്ട് തുടരുകയാണ്. കാവേരി നദീതീര ജില്ലകളിലാണ് ഏറെ നഷ്ടം. ബുറേവി മാന്നാർ കടലിടുക്കിൽ തുടരുകയാണ്.

Signature-ad

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം. 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിന് നിരോധനം തുടരുന്നു. തിരുവനന്തപുരത്ത് ഇന്നലെ കനത്ത മഴ ഉണ്ടായി. കൊല്ലത്ത് മഴ തുടരുകയാണ്.

Back to top button
error: