Month: December 2020

  • NEWS

    വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം.എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്ത് ബന്ധം: തരൂര്‍

    രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ആര്‍.എസ്.എസ് മുന്‍സര്‍സംഘചാലക് എം.എസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം.എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്‌ലര്‍ ആരാധകന്‍ ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വി.എച്ച്‌.പി.യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേയെന്നും തരൂര്‍ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവര്‍ക്ക് അറിയാം. അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായിരുന്നു എന്ന്. അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച ബി.ജെ.പി യുടെ മറ്റു നേതാക്കള്‍ ആരുമില്ലായിരുന്നോയെന്നും തരൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്ബസിന്…

    Read More »
  • NEWS

    മറ്റൊരു എം.എല്‍.എ കൂടി പിന്‍വലിഞ്ഞു: ഹരിയാന സര്‍ക്കാരിന് ഭീഷണി

    കര്‍ഷക സമരം രാജ്യ തലസ്ഥാനത്താണെങ്കിലും അതിലേറ്റവും ഭയക്കുന്ന സര്‍ക്കാര്‍ ഹരിയാനയിലാണ്. കഴിഞ്ഞ പത്ത് ദിവസമായി നടക്കുന്ന കര്‍ഷക സമരത്തോടനുകൂലിച്ച് ഹരിയാന സര്‍ക്കാരിലെ എം.എല്‍.എ മാര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന പിന്തുണ പ്രഖ്യാപിക്കുന്നത് തെല്ലൊന്നുമല്ല സര്‍ക്കാരിനെ ഭയപ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ പിന്തുണയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നിലാഖേരി മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ യായ ധാരാം പാല്‍ ഗോന്ദര്‍ ആണ്. പ്രക്ഷോഭത്തിന് ഉടന്‍ പരിഹാരം കാണാണമെന്നും കര്‍ഷകര്‍ക്കാണ് തന്റെ പൂര്‍ണ പിന്തുണയെന്നും എം.എല്‍.എ വ്യക്തമാക്കി. സ്വതന്ത്ര എം.എല്‍.എ ആയ സോംവീര്‍ മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ധാരാം പാല്‍ ഗോന്ദര്‍ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. അകാലിദളും പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിനോടുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇനി അവരിലൊരാളായി തെറുവിലിറങ്ങി അണിചേരുമെന്ന് പ്രഖ്യാപിച്ച് ജെജെപി കര്‍ണാല്‍ പ്രസിഡന്റ് ഇന്ദ്രജിത്ത് സിങ് ഗൊരായ രംഗത്ത് എത്തിയിരുന്നു. ബിജെപി യോടൊപ്പമുള്ള മുഖ്യകക്ഷിയായ ജെ.ജെ.പി യും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് അറിയിച്ചിരുന്നു. കര്‍ഷകരോടുള്ള…

    Read More »
  • NEWS

    വാട്ട്‌സാപ്പില്‍ പുതിയ നിബന്ധനകള്‍; ശ്രദ്ധിച്ചില്ലെങ്കിൽ പുറത്ത്

    ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ക്കുളള ഒരു സൗജന്യ മെസ്സേജിങ് ആപ്പാണ് വാട്ട്‌സാപ്പ്. ഇതിനോടകം തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നൊരു ആപ്പായതിനാല്‍ അതില്‍ ധാരാളം പരീക്ഷണം കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ ഏതാനും മാസങ്ങള്‍ക്കുളളില്‍ വാട്‌സാപ്പ് മെസഞ്ചറിന്റെ സേവന നിബന്ധനകളില്‍ വലിയ മാറ്റം വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരി 8 മുതലാണ് ഈ നിബന്ധനകള്‍ നടപ്പാക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്താക്കള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് വാട്‌സ്ആപ്പ് അപ്ലിക്കേഷനിലേക്കുള്ള ആക്സസ്സ് നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. വാട്ട്സ്ആപ്പ് അവസാനമായി അതിന്റെ സേവന വ്യവസ്ഥകള്‍ 2018 ലാണ് അപ്ഡേറ്റുചെയ്തത്. പുതിയ സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിന്റെ സേവനത്തെക്കുറിച്ചുള്ള വിവരങ്ങളും എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ഏതെല്ലാം തരത്തില്‍ ഉപയോഗിക്കപ്പെടുമെന്നും പറയുന്നു. ഉപയോക്താക്കളുടെ ചാറ്റ് വിവരങ്ങള്‍ സംഭരിക്കുനന്തിനും കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ബിസിനസ്സുകള്‍ ഫേസ്ബുക്ക് സേവനങ്ങള്‍ എങ്ങിനെയെല്ലാം ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ഉപയോക്താക്കളും അപ്ലിക്കേഷനില്‍ നിന്ന് തുടര്‍ സേവനങ്ങള്‍ ലഭിക്കാന്‍…

    Read More »
  • NEWS

    കർഷകർക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭയും, സർക്കാരുമായുള്ള ചർച്ചയിൽ ഇറങ്ങിപ്പോകുമെന്ന് കർഷക സംഘടനകൾ-കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ

    സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ.ജനങ്ങളെ അതിന് അനുവദിക്കണമെന്നും ഐക്യരാഷ്ട്രസഭാ വക്താവ്. ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന. അതേസമയം കർഷകരും സർക്കാരും തമ്മിലുള്ള ചർച്ച തുടരുകയാണ്. കാർഷിക നിയമങ്ങൾ പൊളിച്ചെഴുതണം എന്നുതന്നെയാണ് കർഷകർ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുന്നത് കർഷകർ വ്യക്തമാക്കി. ഇഷ്ടമുള്ള ഭേദഗതിക്ക് തയ്യാറെന്ന് പഞ്ചാബിൽ നിന്നുള്ള ബിജെപി മന്ത്രി സോം പ്രകാശ് അറിയിച്ചു.എഴുതിത്തയ്യാറാക്കിയ മിനുട്സ് പകർപ്പ് സർക്കാർ കർഷകർക്ക് കൈമാറി. പ്രക്ഷോഭങ്ങളുടെ ഭാഷ മാത്രമേ ഇപ്പോൾ സർക്കാരിന് മനസ്സിലാകൂ എന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. യമുന എക്സ്പ്ലെസ് വേയിൽ കർഷകരും പൊലീസും തമ്മിൽ നേരിയ സംഘർഷം. ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച കർഷകരെ പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണ്.

    Read More »
  • NEWS

    ഓൺലൈൻ ഗെയിം, ഫാന്റസി സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു,പ്രക്ഷേപണം ചെയ്യുന്ന പരസ്യങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാകരുത്

    ഓൺലൈൻ ഗെയിം, ഫാന്റസി സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു. ഓൺലൈൻ ഗെയിമിങ് , ഫാന്റസി സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു. പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുമ്പോൾ, അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. പ്രക്ഷേപണം ചെയ്യുന്ന പരസ്യങ്ങൾ,നിയമം/ ചട്ടം മൂലം നിരോധിച്ചിട്ടുള്ള ഒരു പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാകരുതെന്നും മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. മാർഗ്ഗനിർദ്ദേശത്തിന്റെ പൂർണ്ണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. https://mib.gov.in/sites/default/files/Advisory.pdf

    Read More »
  • LIFE

    ഇന്നും നാളെയും സൗജന്യ സേവനവുമായി നെറ്റ്ഫ്‌ളിക്‌സ്‌

    രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തീയേറ്ററുകളും സിനിമയുമെല്ലാം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങി . നീണ്ട അഞ്ച് മാസക്കാലത്തോളമായി തീയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നത് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒന്നടങ്കം വലിയ തിരിച്ചടിയായി മാറിയിരുന്നു. ലോക്ക് ഡൗണ്‍ മൂലം മലയാള സിനിമ നേരിട്ട നഷ്ടം നികത്താന്‍ ഉടനെങ്ങും സാധിക്കില്ലെന്ന് വ്യക്തമാക്കി സിനിമാരംഗത്തെ വിദഗ്ധരും രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ സിനിമകള്‍ പെട്ടിയിലാകുമ്പോള്‍ വരുന്ന ഭീമമായ നഷ്ടം നികത്താനുള്ള മറ്റു പോം വഴികളെ കുറിച്ച് നിര്‍മ്മാതാക്കള്‍ ചിന്തിച്ച് തുടങ്ങിയതോടെയൊണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സിനിമാ റിലീസുകള്‍ക്ക് സാധ്യതയേറിയത്. വിരല്‍ത്തുമ്പില്‍ ലോകം ലഭ്യമാകുന്ന കാലഘട്ടത്തില്‍ സിനിമകള്‍ പോലും മൊബൈലിലും സ്മാര്‍ട്ട് ഗാഡ്ജെറ്റുകളിലും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ടെക്‌നിക്കല്‍ സാധ്യത അതാണ് ഒടിടി . ഓവര്‍-ദ-ടോപ് അല്ലെങ്കില്‍ ഒടിടി എന്നു വിളിക്കുന്നത് ഇന്റര്‍നെറ്റിലൂടെ എത്തുന്ന നെറ്റ്ഫ്‌ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് പ്രധാന ഉദാഹരണം. ഈ ലോക്ക്ഡൗണ്‍ കാലത്താണ് ഇവയെക്കുറിച്ച് കൂടുതല്‍ കേട്ടുതുടങ്ങിയത്. നിശ്ചിത തുക പണമടച്ചാല്‍ വരിക്കാരായി നെറ്റ്ഫ്‌ളിക്‌സിലെ ഉളളടക്കങ്ങള്‍ ആസ്വദിക്കാനാകും.…

    Read More »
  • NEWS

    കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നു: ശശി തരൂര്‍

    തിരുവനന്തപുരം: മാരകമായ മക്കുമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കാനുള്ള യുഎന്‍ തീരുമാനത്തെ പിന്തുണച്ച്‌ ഡോ.ശശീ തരൂര്‍ എംപി. രണ്ട്‌ വര്‍ഷം മുന്‍പ്‌ താന്‍ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കിയിട്ടുള്ളതാണെന്നും തരൂര്‍ ട്വീറ്റ്‌ ചെയ്‌തു. എന്നാല്‍ അന്ന്‌ ആ അഭിപ്രായം പങ്കുവെച്ചതിന്‌ താന്‍ ആക്രമിക്കപ്പെട്ടെന്നും തരൂര്‍ വ്യക്തമാക്കുന്നു. കഞ്ചാവ്‌ അപകടകരമായ ലഹരിമരുന്നല്ലെന്ന്‌ യുഎന്‍ കമ്മിഷന്‍ ഫോര്‍ നാഷ്‌നല്‍ ഡ്രഗ്‌സില്‍ വന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച പശ്ചാത്തലത്തിലാണ്‌ തരൂരിന്റെ ട്വീറ്റ്‌ . ബോളിവുഡ്‌ താരങ്ങളെ വരെ കുടുക്കാന്‍ നാര്‍കോടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോ ആരോപിക്കുന്ന കഞ്ചാവ്‌ ഉപയോഗത്തെ, ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളാണ്‌ അനുകൂലിച്ചത്‌. ഞാന്‍ ഒരിക്കലും കഞ്ചാവ്‌ ഉപയോഗിച്ചിട്ടില്ല. രണ്ട്‌ വര്‍ഷം മുമ്പ്‌‌ ഇത്‌ നിയമവിധേയമാക്കണമെന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ നേരെ ആക്രമണമുണ്ടായി. കഞ്ചാവ്‌ കൈവശം വെച്ചതിന്‌ ബോളിവുഡ്‌ താരങ്ങളെ അറസ്‌റ്റ്‌ ചെയ്യുന്നതിനിടയിലും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍ നിന്ന്‌ കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎന്‍ കമ്മിഷന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. തരൂര്‍ ട്വീറ്റ്‌ ചെയതു. 2018ലാണ്‌…

    Read More »
  • NEWS

    രണ്ട് ഡോസ് എടുത്താലേ പ്രതിരോധം കിട്ടൂ, വാക്സിൻ എടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് വന്നതിനെക്കുറിച്ച് ഭാരത് ബയോടെക്

    വാക്സിൻ അടുത്ത ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് വന്നതിനെക്കുറിച്ച് വിശദീകരണവുമായി ഭാരത് ബയോടെക്.മൂന്നാം ഘട്ട പരീക്ഷണത്തിലാണ് അനിൽ വിജ് കുത്തിവെപ്പ് നടത്തിയത്. ഭാരത് ബയോടെകിന്റെ കോവാക്സിൻ രണ്ട് ഡ്രസ്സ് എടുത്താൽ മാത്രമേ ഫലപ്രദമായ പ്രതിരോധം സാധ്യമാകൂവെന്ന് കമ്പനി പറഞ്ഞു. രണ്ട് ഡോസ് പരീക്ഷണങ്ങളാണ് ഇതുവരെ കമ്പനി നടത്തിയിരുന്നതെന്നും വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു. രണ്ടുദിവസം കഴിഞ്ഞ് 14 ദിവസം കഴിഞ്ഞാൽ മാത്രമേ വാക്സിൻ പൂർണരൂപത്തിൽ ഫലപ്രദമാകുവെന്നും കമ്പനി വ്യക്തമാക്കി.

    Read More »
  • LIFE

    “അര്‍ച്ചന 31 നോട്ടൗട്ട് ” പാലക്കാട് ആരംഭിച്ചു

    ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ” അര്‍ച്ചന 31 നോട്ടൗട്ട് ” ഇന്ന് പാലക്കാട് ചിത്രീകരണം ആരംഭിച്ചു. 30 ദിവസത്തെ ചിത്രീകരണമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അര്‍ച്ചന 31 നോട്ടൗട്ട്’. ‘ദേവിക പ്‌ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.   ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്‌സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി…

    Read More »
  • LIFE

    ബഹ്റൈനിലും കൊവിഡ് വാക്സിൻ, ഫൈസറിന്റെ വാക്സിൻ അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യം

    ഫൈസർ ബയോ എൻ ടെക് കോവിഡ് വാക്സിൻ അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈൻ.ബ്രിട്ടൻ ആണ് വാക്സിൻ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യം. ഇതോടെ ബഹ്‌റൈനിൽ വ്യപകമായി ജനങ്ങൾക്ക് വാക്സിൻ നൽകാൻ ആവും.കോവിഡിനെതിരായുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പെന്ന്‌ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രിട്ടന്റെ ഫൈസറും ജർമനിയുടെ ബയോ എൻ ടെക്കും സംയുക്തമായാണ് വാക്സിൻ നിർമ്മിച്ചത്.വാക്സിൻ 95% ഫലപ്രദമാണ് എന്നാണ് പഠനം.

    Read More »
Back to top button
error: