കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം അതിര് വിടുകയാണെന്ന് കെ.സി വേണുഗോപാല്‍. പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് ഗ്രൂപ്പ് രാഷ്ട്രീയം മാറുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു. എല്ലാകാലത്തും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ട്. ഇന്ന് അത് പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് കേരളത്തില്‍ മാറുന്നു. പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നത് മാറണം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികള്‍ക്ക് ശേഷം നേതൃമാറ്റമെന്ന ആവശ്യ മടക്കം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ ഈ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം തെളിയിക്കുന്നത് അതാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ എന്ന് വിലയിരുത്തപ്പെട്ട തദ്ദേശതെരഞ്ഞെടുപ്പിലേറ്റ പരാജയം ഹൈക്കമാന്റടക്കം പരിശോധിക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശാനുസരണം എത്തിയ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഇന്ന് യുഡിഎഫിലെ ഘടക ക്ഷികളെ കാണും. സ്ഥാനാര്‍ത്ഥികളെ നോക്കാതെ ഗ്രൂപ്പ് അനുസരിച്ച് സീറ്റ് വിതരണം നടന്നതാണ് പരാജയത്തിന് കാരണമെന്ന് നേരത്തെയും പല മുതിര്‍ന്ന നേതാക്കളും വിമര്‍ശനമുന്നയിച്ചിരുന്നു.