Lead NewsNEWS

പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണറുടെ അനുമതി

പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും പ്രമേയം പാസാക്കാനുമായി സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി. സർക്കാരിന്റെ വാദം കൂടി കേട്ടതിനു ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകിയിരിക്കുന്നത്.ഈ മാസം 31ന് ആണ് പ്രത്യേക നിയമ സഭാ സമ്മേളനം.

നേരത്തെ സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ തള്ളുകയും പ്രത്യേക നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സർക്കാർ പ്രതിനിധികളായി മന്ത്രിമാരായ എ കെ ബാലനും വി എസ് സുനിൽകുമാറും ഗവർണറെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണനും ഗവർണറുമായി ചർച്ച നടത്തി. തുടർന്നാണ് ഗവർണറുടെ അനുമതി.

Back to top button
error: