Month: December 2020

  • NEWS

    ഫേസ്ബുക്കിലൂടെ പരിചയപ്പെടൽ,പ്രണയം പിന്നെ പീഡനം, വ്യവസായിയുടെ മകൻ കൊച്ചിയിൽ അറസ്റ്റിൽ

    പ്രണയം നടിച്ച് അഞ്ചുവർഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്യവസായിയുടെ മകൻ അശ്വിൻ കപ്പട്ടി കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം സ്വദേശിനിയാണ് അശ്വിൻ കപ്പട്ടിക്കെതിരെ പരാതി നൽകിയത്. 2014 ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അശ്വിൻ കപ്പട്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും പണം തട്ടി എന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.മൂന്നുമാസമായി ഒളിവിലായിരുന്നു അശ്വിൻ. റിയൽ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിൽ എത്തിയപ്പോൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അശ്വിൻ കുടുങ്ങുകയായിരുന്നു. പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തുകയും പിന്നീട് ഒഴിവാക്കുകയാണ് അശ്വിന്റെ രീതി എന്ന് പരാതിയിൽ പറയുന്നു. കൊട്ടേഷൻ ഇടപാടുമായി ബന്ധപ്പെട്ട് അശ്വിന്റെ സഹോദരൻ നേരത്തെ പോലീസ് പിടിയിലായിരുന്നു. മറ്റൊരു സഹോദരൻ കൊച്ചിയിൽ വനിതാ ട്രാഫിക് വാർഡനെ മർദിച്ച കേസിലെ പ്രതിയാണ്.

    Read More »
  • NEWS

    ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്:കൊ​ട്ടി​ക്ക​ലാ​ശം നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ​സ​മാ​പ​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ന​ട​ത്താ​റു​ള്ള കൊ​ട്ടി​ക്ക​ലാ​ശം നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ. ഡി​സം​ബ​ർ എ​ട്ടി​ന് ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്തപു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ലപ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശം. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് ഷോ​യ്ക്കും വാ​ഹ​ന റാ​ലി​ക്കും പ​ര​മാ​വ​ധി മൂ​ന്ന് വാ​ഹ​നങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വു. ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും ക​മ്മീ​ഷണ​ർ അ​റി​യി​ച്ചു.

    Read More »
  • NEWS

    ലൈസൻസുണ്ടായിട്ടും കാർ പുറത്തിറക്കാൻ പറ്റുന്നില്ലെന്ന് പറയുന്ന സ്ത്രീകൾ ഈ അനുഭവകഥയറിയണം

    ലൈസൻസുണ്ടായിട്ടും കാർ ഓടിക്കാൻ ആത്മവിശ്വാസക്കുറവ് ഉള്ള സ്ത്രീയാണോ നിങ്ങൾ ?എങ്കിൽ സിൻസി അനിലിൻറെ അനുഭവ കഥ അറിയണം . സിൻസി അനിലിൻറെ ഫേസ്ബുക് കുറിപ്പ് – എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് കരുതി അടച്ചു പൂട്ടി വച്ചിരുന്ന മോഹമാണ് കാർ ഓടിക്കുക എന്നത്… മോഹം മാത്രമല്ല ഒരു സ്ത്രീയെ സംബന്ധിച്ച് കാർ ഓടിക്കാൻ പഠിക്കുക അല്ലെങ്കിൽ ഡ്രൈവിംഗ് പഠിക്കുക എന്നത് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. ലൈസൻസ് എടുക്കുന്നത് 10 വർഷം മുൻപാണ്… മോനെയും എടുത്ത് കൊണ്ട് ഒരു പൊരിവെയിലത്തു ഓട്ടോ കിട്ടാതെ നടക്കുന്ന ഒരു സമയത്താണ് എനിക്ക് വണ്ടി ഓടിക്കാൻ പഠിക്കണം എന്ന് തോന്നിയത്..അല്ലെങ്കിലും വേറെ നിവൃത്തി ഇല്ലാതെ വരുമ്പോൾ ആണല്ലോ പലതും അത്യാവശ്യമാണ് എന്ന് മനസിലാക്കുക.. അങ്ങനെ ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു കാറും two wheeler ഉം ലൈസൻസ്സ് ഒക്കെ എടുത്തു.. അപ്പൊൾ തന്നെ പുതിയ ഒരു ആക്ടിവയും വാങ്ങി..മോനെ മുന്നിൽ നിർത്തി…

    Read More »
  • NEWS

    ഹൈദരാബാദ് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ പോയി, കേരളത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയുടെ കേന്ദ്ര നേതാക്കളാരും എത്തിയില്ല

    തെലങ്കാനയിലെ ഹൈദരാബാദ് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിന് ബിജെപിയുടെ പ്രചാരണം നയിച്ചത് അമിത്ഷായും യോഗി ആദിത്യനാഥും ഒക്കെ ആണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രചാരണത്തിന് ബിജെപിയുടെ കേന്ദ്ര നേതാക്കളാരും തന്നെ വന്നില്ല. സംസ്ഥാന ബിജെപിയിലെ വിഭാഗീയതയും തമ്മിലടിയും ആണ് ഇതിന് കാരണമെന്നാണ് സൂചന. മുൻ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ എല്ലാം വരുമായിരുന്നു. എന്നാൽ ഇത്തവണ വി മുരളീധരൻ,എ പി അബ്ദുള്ളക്കുട്ടി,സുരേഷ് ഗോപി തുടങ്ങിയവരാണ് ബിജെപിയുടെ താര പ്രചാരകർ. ബിജെപിയിലെ തന്നെ ഒരു വിഭാഗം പ്രചാരണ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്. പാർട്ടി പുനസംഘടന യിലൂടെ നേതൃത്വത്തിലുണ്ടായിരുന്ന ആയിരത്തിലേറെ സംസ്ഥാന -പ്രാദേശിക നേതാക്കളെയാണ് വെട്ടി നിരത്തിയത് എന്നാണ് ആക്ഷേപം. ഇതിൽ പ്രതിഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും അടക്കം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടു നിൽക്കുന്നത്. പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും മൂർത്തമായ പ്രശ്ന പരിഹാര ഫോർമുല ഉയർന്നു വരുന്നില്ല. നേതാക്കൾ തമ്മിലുള്ള…

    Read More »
  • NEWS

    ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ അനുമതി തേടി ഫൈസർ

    ഇന്ത്യയിൽ കോവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ ഫൈസൽ കമ്പനി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. ഫൈസർ വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നില്ല. ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം. ബഹുരാഷ്ട്ര മരുന്നു കമ്പനിയാണ് ഫൈസർ. ഫൈസറിനെ അടിയന്തരമായി ഉപയോഗിക്കാൻ ആദ്യം അനുമതി നൽകിയത് ബ്രിട്ടൻ ആണ്. പിന്നാലെ ബഹ്റൈനും വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്നാണ് ഫൈസർ കോവിഡ് വാക്സിൻ നിർമ്മിച്ചത്. സാധാരണയായി ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സിനുകൾക്കാണ് അനുമതി നൽകാറുള്ളത്. ആറു വാക്സിനുകളാണ് ഇന്ത്യയിൽ വിവിധഘട്ടങ്ങളിൽ പരീക്ഷണങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.അമേരിക്ക താമസിയാതെ ഫൈസർ വാക്സിന് അനുമതി നൽകുമെന്നാണ് കരുതുന്നത്.

    Read More »
  • NEWS

    ഇന്ധന വില വീണ്ടും കൂട്ടി,രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

    രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. ഇന്ന് പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയുമാണ് വർധിപ്പിച്ചത്.രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ പെട്രോളിനും ഡീസലിനും ഉള്ളത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 83 രൂപ 66 പൈസയും ഒരു ലിറ്റർ ഡീസലിന് 77 രൂപ 74 പൈസയുമാണ് ഇപ്പോഴത്തെ വില. തിരുവനന്തപുരം നഗര പരിധിക്കുപുറത്ത് പെട്രോളിന് ലിറ്ററിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് നിരക്ക്. നവംബർ 20 ന് ശേഷം പെട്രോളിന് ലിറ്ററിന് 2 രൂപ 40 പൈസയും ഡീസലിന് 3 രൂപ 36 പൈസയും വർധിപ്പിച്ചു.

    Read More »
  • LIFE

    2021 ജനുവരിയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേക്കും :ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ

    2021 ജനുവരിയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ .ബംഗാൾ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പ്രഖ്യാപനം .ബംഗാളിൽ നിരവധി പേർക്ക് പൗരത്വം ലഭിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു .ബിജെപി ദേശീയ ജനറൽ സെക്രട്ടറി ആണ് കൈലാഷ് വിജയ് വർഗിയ. അഭയാർത്ഥികളോടു ബംഗാളിലെ മമത സർക്കാരിന് കരുണ ഇല്ലെന്നു ബിജെപി നേതാവ് കുറ്റപ്പെടുത്തി .കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിന് നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും ബിജെപി നേതാവ് പറഞ്ഞു . ബംഗാളിലെ ജനങ്ങളെ മണ്ടന്മാർ ആക്കാനാണ് ബിജെപി ശ്രമമെന്ന് തൃണമൂൽ നേതാവ് ഫിർഹാദ് ഹക്കിം പറഞ്ഞു .വർഷങ്ങളായി ബംഗാളിൽ വോട്ട് ചെയ്യുന്ന അഭയാർത്ഥികൾ പൗരന്മാർ അല്ലെ എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ചോദിച്ചു .

    Read More »
  • NEWS

    കർഷകർ യെസ് അല്ലെങ്കിൽ നോ പറഞ്ഞ യോഗം ,അലസിപ്പിരിഞ്ഞ അഞ്ചാം വട്ട ചർച്ചയിലെ പ്രധാന 10 കാര്യങ്ങൾ

    സർക്കാരും പ്രക്ഷോഭ രംഗത്തുള്ള കർഷകരും തമ്മിലുള്ള ചർച്ച അലസിപ്പിരിഞ്ഞു .കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ .അറിയാം 10 കാര്യങ്ങൾ . 1 .അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടു .സർക്കാരിന്റെ പ്രതിലോമകരമായ നിലപാടിൽ പ്രതിഷേധിച്ച് ചർച്ചയിൽ കർഷകർ മൗനവ്രതം ആചരിച്ചു . 2 . സർക്കാർ ചോദ്യങ്ങൾക്ക് യെസ് അല്ലെങ്കിൽ നോ എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് കർഷകർ മറുപടി നൽകിയത് . 3 .ഡിസംബർ 9 ന് ആറാം വട്ട ചർച്ച .തീരുമാനങ്ങൾ കൈക്കൊള്ളാൻ സമയം വേണമെന്ന് സർക്കാർ. 4 .ചർച്ചയ്ക്ക് വീണ്ടും തയ്യാർ എന്ന് കർഷകർ .എന്നാൽ 3 നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭം പിൻവലിക്കില്ല . 5 .കർഷകരെ കേൾക്കാൻ തയ്യാറെന്നു കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ .കൂട്ടികളെയും പ്രായമായവരെയും വീടുകളിലേക്ക് അയക്കണമെന്ന് അഭ്യർത്ഥന . 6 .ഡിസംബർ 8 ലെ ഭാരത് ബന്ദുമായി മുന്നോട്ടെന്ന് കർഷകർ . 7 .വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധവുമായി…

    Read More »
  • രാഹുലിനെതിരായ പരാമർശം, ശരത്പവാറിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡണ്ട്

    രാഹുൽഗാന്ധിക്ക് സ്ഥിരത ഇല്ലെന്ന് പ്രസ്താവന നടത്തിയ എൻസിപി തലവൻ ശരത് പവാറിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ രംഗത്ത്. ട്വിറ്ററിലൂടെയാണ് അഡ്വക്കറ്റ് യശോമതി താക്കൂർ ശരത് പവാറിനെതിരെ ആഞ്ഞടിച്ചത്. ” മുന്നണിയുടെ അടിസ്ഥാന നിയമങ്ങൾ എല്ലാവരും പാലിക്കണം. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ മഹാസഖ്യത്തിലെ നേതാക്കളോട് ഒരു കാര്യം പറയാനുണ്ട്. മഹാസഖ്യം സർക്കാരിന് സ്ഥിരത വേണമെങ്കിൽ കോൺഗ്രസ് നേതാക്കളെ കുറിച്ച് പറയുന്നത് നിർത്തണം. “താക്കൂർ ട്വിറ്ററിൽ കുറിച്ചു. ശിവസേന -എൻസിപി -കോൺഗ്രസ് സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഒരു മറാത്തി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശരദ്പവാർ രാഹുൽഗാന്ധിക്കെതിരെ “സ്ഥിരതാ” പരാമർശം നടത്തിയത്.

    Read More »
  • NEWS

    ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ഇഡിയുടെ അന്വേഷണം

    ഊരാളുങ്കൽ സൊസൈറ്റി ക്കെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു. അഞ്ചു വർഷത്തെ സാമ്പത്തിക ഇടപാട് രേഖകൾ കൈമാറാൻ ഇ ഡി ഊരാളുങ്കൽ സൊസൈറ്റിയോട് ആവശ്യപ്പെട്ടു. അഞ്ചു വർഷത്തെ കരാർ ഇടപാടുകളുടെ വിശദാംശങ്ങളും നൽകണം. നവംബർ 30 നാണ് ഇതു സംബന്ധിച്ച കത്ത് ഇ ഡി ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. നേരത്തെ ഇടഡി ഊരാളുങ്കൽ സൊസൈറ്റിയിൽ റെയ്ഡ് നടത്തിയെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഊരാളുങ്കൽ സൊസൈറ്റി പിന്നീട് ഇത് നിഷേധിച്ചു.

    Read More »
Back to top button
error: